Cari video: #malayalamautosvehiclesvideo

  • A 30 Crore Automobile Township Project In Kasaragod Automobile

    A 30 Crore Automobile Township Project In Kasaragod Automobile

    കാസര്‍കോട് ജില്ലയില്‍ 30 കോടി ചിലവിൽ ബസ് ബോഡി നിര്‍മാണ യൂണിറ്റുള്‍പ്പടെയുള്ള ഓട്ടോമൊബൈല്‍ ടൗണ്‍ഷിപ്പ് വരുന്നു.120 കോടി രൂപ പ്രതിവര്‍ഷ വിറ്റുവരവ് ലക്ഷ്യമിടുന്ന അത്യാധുനിക സംവിധാനത്തോടെ തുടങ്ങുന്ന സംരംഭത്തിന് മുന്‍കൈയെടുക്കുന്നത് ഓട്ടോമൊബൈല്‍ വര്‍ക്സ്‌ഷോപ്പ് അസോസിയേഷനാണ്. കാസര്‍കോട് അനന്തപുരം വ്യവസായ എസ്റ്റേറ്റിലോ കാഞ്ഞങ്ങാട് ഗുരുവനത്തോ 20 ഏക്കര്‍ ഭൂമിയാണ് ഇതിനായി കണ്ടെത്തുക . അടിസ്ഥാനസൗകര്യ വികസനത്തിനുള്‍പ്പടെ കേന്ദ്ര ചെറുകിട വ്യവസായ മന്ത്രാലയം 25 കോടി രൂപയുടെ സാബത്തികസഹായം നല്‍കും. അഞ്ചുകോടി രൂപ അസോസിയേഷനില്‍ അംഗങ്ങള്‍, പുറത്തുള്ള സംരംഭകര്‍ തുടങ്ങി ഒട്ടേറെപ്പേരില്‍നിന്ന് ഓഹരിയായി സമാഹരിക്കും. പദ്ധതിയുടെ ആദ്യഘട്ട രൂപരേഖ തയ്യാറായി.ജില്ലയില്‍ ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് രംഗത്ത് പുത്തനുണര്‍വുണ്ടാക്കുന്ന പദ്ധതിക്ക് കാസര്‍കോട് ഓട്ടോമൊബൈല്‍ ക്ലസ്റ്റര്‍ എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കിയുള്ള പ്രവര്‍ത്തനവും തുടങ്ങി കഴിഞ്ഞു

    oleh News60 ML| 1605 dilihat

  • new maruthi ertica marks good sale

    new maruthi ertica marks good sale

    കരുതിയതുപോലെ പുത്തന്‍ മാരുതി എര്‍ട്ടിഗയില്‍ വിപണി മയങ്ങി.
    കേവലം ഒരുമാസം കൊണ്ടു എര്‍ട്ടിഗ നേടിയത് 23,000 യൂണിറ്റിന് മേലെ ബുക്കിംഗ്. 7.44 ലക്ഷം രൂപ മുതലാണ് പുതിയ എര്‍ട്ടിഗയ്ക്ക് വിപണിയില്‍ വില. നിലവില്‍ മിക്ക ഡീലര്‍ഷിപ്പുകളിലും രണ്ടു മുതല്‍ മൂന്നാഴ്ച്ച വരെ കാത്തിരിക്കണം മാരുതി എംപിവി ബുക്ക് ചെയ്താല്‍ കിട്ടാന്‍. ബുക്കിംഗ് തുക 11,000 രൂപ.
    നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍.
    വില അടിസ്ഥാനപ്പെടുത്തിയാല്‍ മാരുതി എര്‍ട്ടിഗയ്ക്ക് മഹീന്ദ്ര മറാസോയെക്കാള്‍ 2.55 ലക്ഷം രൂപ വില കുറവാണ്.
    10.90 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ മോഡലിന് വില.
    രണ്ടു എഞ്ചിന്‍ ഓപ്ഷനുകളാണ് പുത്തന്‍ എര്‍ട്ടിഗയില്‍ - 1.3 ലിറ്റര്‍ ഡീസലും 1.5 ലിറ്റര്‍ പെട്രോളും.
    സുസുക്കിയുടെ സ്മാര്‍ട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ പിന്തുണ ഇരു എഞ്ചിന്‍ പതിപ്പുകളിലുമുണ്ട്. അടുത്തിടെ വിപണിയില്‍ വന്ന സിയാസ് ഫെയ്സ്ലിഫ്റ്റിലെ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് പുതിയ എര്‍ട്ടിഗയ്ക്കും. എഞ്ചിന് 104 bhp കരുത്തും 138 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.
    അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ പെട്രോള്‍ പതിപ്പില്‍ ലഭ്യമാണ്. എര്‍ട്ടിയുടെ മാനുവല്‍ പെട്രോള്‍ പതിപ്പ് 19.34 കിലോമീറ്ററും ഓട്ടോമാറ്റിക് പെട്രോള്‍ പതിപ്പ് 18.69 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കും.

    oleh News60 ML| 4172 dilihat

  • a house by jeep in ladakh

    a house by jeep in ladakh

    നിരത്തിലോടേണ്ട ജീപ്പിനെ പിടിച്ച് വീടിന് മേല്‍ക്കൂരയാക്കി മാറ്റിയിരിക്കുന്നു ലഡാക്കിലെ ഒരു സ്ഥാപനം

    മഹീന്ദ്രയുടെ പഴയൊരു ജീപ്പ് മേൽക്കൂരയായി മാറിയിരിക്കുകയാണ്.
    വാഹന ലോകത്ത് ജീപ്പിനുള്ള പ്രചാരം ആരെയും പറഞ്ഞറിയിക്കേണ്ടതില്ല. ഇന്ത്യയില്‍ സാധാരണക്കാരന്റെ ജീപ്പ് സ്വപ്‌നം മിക്കപ്പോഴും മഹീന്ദ്രയിലാണ് എത്തിനില്‍ക്കാറ്. കാലാകാലങ്ങളായി ജീപ്പുകളുടെ മാതൃകയില്‍ ഓഫ്‌റോഡ് എസ്‌യുവികളെ മഹീന്ദ്ര വിപണിയില്‍ കൊണ്ടുവരുന്നു. പക്ഷെ അടുത്തിടെ ലഡാക്കില്‍ നിന്നും ക്യാമറ പകര്‍ത്തിയ പഴയ ജീപ്പിന്റെ ചിത്രം മഹീന്ദ്ര തലവന്‍ ആനന്ദ് മഹീന്ദ്രയെ പോലും അത്ഭുതപ്പെടുത്തുകയാണ്. വീടിന് മേല്‍ക്കൂരയായി മാറുകയാണ് മഹീന്ദ്രയുടെ പഴയൊരു ജീപ്പ് മോഡല്‍.
    നിരത്തിലോടേണ്ട ജീപ്പിനെ പിടിച്ച് വീടിന് മേല്‍ക്കൂരയാക്കി മാറ്റിയിരിക്കുന്നു ലഡാക്കിലെ ഒരു സ്ഥാപനം.
    മഹീന്ദ്ര മുമ്പ് പുറത്തിറക്കിയ കമ്മാന്‍ഡറാണ് വെയിലും മഴയും മഞ്ഞും കൊള്ളാതിരിക്കാനുള്ള മേല്‍ക്കൂരയായി ഇവിടെ മാറുന്നത്. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന സോനം വാങ്ചുകിന്റെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റിവ്‌സ് എന്ന സ്ഥാപനമാണ് അസാധാരണമായ ഈ രൂപകല്‍പനയ്ക്ക് പിന്നില്‍.

    oleh News60 ML| 1250 dilihat

  • ktm and bajaj plans to buy ducati?

    ktm and bajaj plans to buy ducati?

    ഡ്യൂക്കാട്ടി വാങ്ങാന്‍ കെടിഎമ്മിനു താല്പര്യമുള്ളത് തുറന്നു പറഞ്ഞു കെ ടി എം തലവൻ.
    ഡ്യുക്കാട്ടി മോഹം കെടിഎം ഇപ്പോഴും മനസ്സില്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. പങ്കാളിയായ ബജാജും കാണുന്നു ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് കമ്പനിയെ സ്വന്തമാക്കാനുള്ള സ്വപ്‌നം. സ്വീഡിഷ് ബൈക്ക് കമ്പനി ഹസ്ഖവര്‍ണയെ കൂടാതെ ഡ്യുക്കാട്ടിയെയും വാങ്ങാന്‍ തങ്ങള്‍ക്ക് താത്പര്യമുണ്ടെന്ന് കെടിഎം തലവന്‍ സ്റ്റീഫന്‍ പിയെറര്‍ വെളിപ്പെടുത്തി.
    രാജ്യാന്തര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിയെറര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.
    നിലവില്‍ ജര്‍മ്മന്‍ ഭീമന്മാരായ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പാണ് ഡ്യുക്കാട്ടിയുടെ ഉടമസ്ഥര്‍. ഡീസല്‍ഗേറ്റ് വിവാദത്തില്‍ ഉഴറുന്ന ഫോക്‌സ്‌വാഗണ്‍ ഡ്യൂക്കാട്ടിയെ വില്‍ക്കാന്‍ ശ്രമങ്ങള്‍ നടത്തവെ ബജാജ് - കെടിഎം കൂട്ടായ്മ ഇറ്റാലിയന്‍ കമ്പനിയെ റാഞ്ചാനുള്ള പുറപ്പാടിലാണെന്ന് ഇതോടെ വ്യക്തം.
    ബൈക്ക് ലോകത്തെ ഫെറാറിയെന്ന് ഡ്യുക്കാട്ടിയെ കെടിഎം തലവന്‍ അഭിമുഖത്തിനിടെ വിശേഷിപ്പിക്കുകയുണ്ടായി. ഡ്യുക്കാട്ടിയുമായുള്ള വൈകാരിക ബന്ധമാണ് ഇറ്റാലിയന്‍ കമ്പനി സ്വന്തമാക്കാനുള്ള ആഗ്രഹത്തിന് പിന്നില്‍. കെടിഎമ്മിന് കീഴില്‍ ഇനിയൊരു ബ്രാന്‍ഡ് വരുന്നുണ്ടെങ്കില്‍ അത് ഡ്യുക്കാട്ടി മാത്രമായിരിക്കുമെന്ന് പിയെറര്‍ വ്യക്തമാക്കി.

    oleh News60 ML| 3039 dilihat

  • maruthi gipsy turns to electric car by pixy cars

    maruthi gipsy turns to electric car by pixy cars

    മാരുതി ജിപ്‌സി ഇലക്ട്രിക് പതിപ്പായി മാറുമ്പോള്‍, പുതിയ സാദ്ധ്യതകൾ തുറന്ന് കാണിക്കുകയാണ് കമ്പനി
    പുതിയ വൈദ്യുത കാറിന് പകരം നിലവിലെ പെട്രോള്‍, ഡീസല്‍ കാര്‍ വൈദ്യുതീകരിക്കാനുള്ള ആലോചന വിപണിയില്‍ പിടിമുറുക്കുകയാണ്.
    വൈദ്യുത കാറുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം ലഭിക്കുന്നതേയുള്ളൂ. ഇപ്പോള്‍ വിരലിലെണ്ണാവുന്ന മോഡലുകള്‍ മാത്രമാണ് വില്‍പ്പനയ്ക്കു വരുന്നത്. ഇഷ്ട കാറുകളുടെ വൈദ്യുത പതിപ്പ് സ്വന്തമാക്കാന്‍ അവസരമില്ലെന്നു സാരം.എന്നാല്‍ വിഷമിക്കേണ്ട, സാധാരണ കാറുകളെ വൈദ്യുതീകരിക്കാനുള്ള പദ്ധതിയുമായി കമ്പനികള്‍ രാജ്യത്തു സജീവമാവുകയാണ്. നേരത്തെ ഹൈദരാബാദ് കേന്ദ്രമായ സ്റ്റാര്‍ട്ട് അപ് കമ്പനി ഇ-ട്രിയോ, കാറുകളിലെ ആന്തരിക ദഹന എഞ്ചിനുകള്‍ക്ക് പകരം വൈദ്യുത പവര്‍ ട്രെയിന്‍ ഘടിപ്പിച്ചു നല്‍കാനുള്ള അനുമതി ARAI -യില്‍ നിന്നും കരസ്ഥമാക്കിയിരുന്നു.
    ഇപ്പോള്‍ പിക്‌സി കാര്‍സ് എന്ന കമ്പനിയും സമാന ആശയവുമായി രംഗത്തു വരികയാണ്

    oleh News60 ML| 945 dilihat

  • Motoroyale Kinetic plans to develop 300-500cc bikes in India

    Motoroyale Kinetic plans to develop 300-500cc bikes in India

    റോയല്‍ എന്‍ഫീല്‍ഡിനെ പിന്നിലാക്കാൻ മോട്ടോറോയലെ

    2021-ഓടെ ഇന്ത്യന്‍
    നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി

    ഇന്ത്യന്‍ നിരത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ആധിപത്യം തകര്‍ക്കാന്‍ കൈനറ്റിക് മോട്ടോറോയലെ. റോയല്‍ എന്‍ഫീല്‍ഡ് കൈയടക്കി വെച്ചിരിക്കുന്ന ബൈക്കുകളുടെ ശ്രേണിയില്‍ പുതിയ മോഡലുകള്‍അവതരിപ്പിക്കാനൊരുങ്ങുകയാണ് മോട്ടോറോയലെ.രണ്ട് ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപവരെയുള്ള ബൈക്കുകളായിരിക്കും മോട്ടോറോയലെ ഇന്ത്യന്‍ നിരത്തുകള്‍ക്ക് വേണ്ടി ഒരുക്കുന്നത്. 2021-ഓടെ ഇന്ത്യന്‍ നിരത്തുകളില്‍ സജീവസാന്നിധ്യമാകാനാണ് കമ്പനിയുടെ പദ്ധതി.നിലവില്‍ എംവി അഗസ്ത, നോര്‍ടോണ്‍, എസ് ഡബ്ല്യു എം, എഫ്ബി മോണ്‍ഡയല്‍ തുടങ്ങിയ പ്രീമിയം ബൈക്കുകള്‍ മാത്രം നിരത്തിലെത്തിച്ചിട്ടുള്ള കമ്പനിയാണ് ഈ ശ്രേണിയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്. മൂന്ന് ലക്ഷം രൂപ മുതല്‍ 60 ലക്ഷം രൂപവരെ വിലയുള്ള വാഹനങ്ങള്‍ ഈ കമ്പനികള്‍ പുറത്തിറക്കുന്നുണ്ട്.പുതിയ ചുവടുവയ്പ്പിന്റെ ഭാഗമായി പ്രതിവര്‍ഷം 60,000 യൂണിറ്റ് ബൈക്കുകള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള നിര്‍മാണ പ്ലാന്റ് മഹാരാഷ്ട്രയില്‍ ഒരുക്കാനുള്ള ശ്രമത്തിലാണ്
    മോട്ടോറോയലെ. നിലവില്‍ മോട്ടോറോയലെ ബൈക്കുകള്‍ അഹമദ്‌നഗറിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്. അഞ്ച് രാജ്യാന്തര വാഹന നിര്‍മാതാക്കളുമായി സഹകരിക്കുന്ന കമ്പനിയാണ് മോട്ടോറോയലെ.

    oleh News60 ML| 2409 dilihat

  • MG MOTOR INDIA'S FIRST LAUNCH: EVERYTHING WE KNOW

    MG MOTOR INDIA'S FIRST LAUNCH: EVERYTHING WE KNOW

    ഇലക്ട്രിക് എസ് യു വി യുമായി എം ജി മോട്ടോര്‍ ഇന്ത്യയിലേക്ക്

    ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും



    പൂര്‍ണ വൈദ്യുതി എസ് യു വി യുമായി ഇന്ത്യന്‍ വിപണി ടാറ്റയ്ക്ക് മുന്പേ കീഴടക്കാന്‍ എം ജി മോട്ടോര്‍ ഒരുങ്ങുന്നു .2020 ആദ്യപാദം പൂര്‍ണ്ണമായും വൈദ്യുതിയിലോടുന്ന ഏഴു സീറ്റര്‍ എസ്‌യുവിയെ എംജി ഇങ്ങോട്ടു കൊണ്ടുവരും.ഇന്ത്യയില്‍ എംജിയുടെ രണ്ടാമത്തെ മോഡലായി വൈദ്യുത എസ്‌യുവി വില്‍പനയ്‌ക്കെത്തും.ഹോണ്ട CR-V, ഹ്യുണ്ടായി ട്യൂസോണ്‍ മോഡലുകളെക്കാള്‍ വലുപ്പമുള്ള സി സെഗ്മന്റ് എസ്‌യുവിയാണ് വരാന്‍പോകുന്ന ആദ്യ എംജി അവതാരം.നേരത്തെ ബെയ്ജുന്‍ E100 എന്ന ചെറു വൈദ്യുത കാറിനെ SAIC ഇന്ത്യയില്‍ പരീക്ഷിച്ചിരുന്നു.മൈക്രോ ഇലക്ട്രിക് കാര്‍ ഗണത്തില്‍പ്പെടുന്ന ബെയ്ജുന്‍ E100 -ന്റെ ഇന്ത്യന്‍ സാധ്യതകള്‍ കമ്പനി ആരായുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് മുതലാണ് മോഡല്‍ വില്‍പനയ്ക്കു വന്നുതുടങ്ങിയത്. രണ്ടുമീറ്ററോളം മാത്രമെ ബെയ്ജുന്‍ E100 -ന് നീളമുള്ളൂ.തിരക്കേറിയ നഗര പരിസ്ഥിതികളില്‍ E100 -ന് പ്രയോഗികത കൂടും. കേവലം ഒരു വൈദ്യുത മോട്ടോര്‍ മാത്രമെ ബെയ്ജുന്‍ E100 -നുള്ളൂ. വരുംഭാവിയില്‍ കൂടുതല്‍ SAIC മോഡലുകള്‍ ഇന്ത്യയില്‍ മത്സരവിലയില്‍ അവതരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

    oleh News60 ML| 23140 dilihat

  • MAHINDRA ENGINE FOR FORD CARS

    MAHINDRA ENGINE FOR FORD CARS

    ഫോര്‍ഡ് കാറുകള്‍ക്ക് എഞ്ചിന്‍ മഹീന്ദ്ര വക




    ഫോര്‍ഡ് കാറുകള്‍ക്ക് പെട്രോള്‍ എഞ്ചിന്‍ നിര്‍മ്മിക്കാനുള്ള ചുമതല ഇനി മുതല്‍ മഹീന്ദ്രയ്ക്കാണ്



    ഇതുസംബന്ധിച്ച നിര്‍ണ്ണായക കരാറില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് ഇന്ത്യയില്‍ യോജിച്ചു പ്രവര്‍ത്തിക്കാന്‍ മഹീന്ദ്രയും ഫോര്‍ഡും തീരുമാനമെടുത്തത്.
    2018 മാര്‍ച്ചില്‍ ഇരു കമ്പനികളും വിവിധ തലങ്ങളില്‍ സഹകരിച്ചു മുന്നേറുമെന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. കൂട്ടുകെട്ടിന്റെ ഭാഗമായി ഭാരത് സ്‌റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന പെട്രോള്‍ എഞ്ചിനുകള്‍ ഫോര്‍ഡിന് മഹീന്ദ്ര നിര്‍മ്മിച്ചു നല്‍കാനാണ് പുതിയ ധാരണ.ഇതിനുപുറമെ വാഹന സാങ്കേതികവിദ്യ തമ്മില്‍ കൈമാറാനും ഇരു കമ്പനികളും തീരുമാനിച്ചു.
    നിലവില്‍ ഫോര്‍ഡ് നിര്‍മ്മിക്കുന്ന ഡീസല്‍ എഞ്ചിനുകള്‍ക്ക് വിപണിയില്‍ പ്രചാരമേറെയാണ്. ഫോര്‍ഡിന്റെ പെട്രോള്‍ എഞ്ചിനുകള്‍ക്കും ആരാധകരേറെയുണ്ട്.
    പ്രവര്‍ത്തനമികവു മുന്‍നിര്‍ത്തി കമ്പനി ഉപയോഗിക്കുന്ന 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന് ഇതിനോടകം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചുകഴിഞ്ഞു. കുറഞ്ഞ ശേഷിയുള്ള പെട്രോള്‍ എഞ്ചിനുകള്‍ക്കു മാത്രമാണ് ഫോര്‍ഡ് മഹീന്ദ്രയെ ആശ്രയിക്കുക .ഇരു കമ്പനികളും ഉടൻതന്നെ വൈദ്യുത വാഹന ശ്രേണിയില്‍ ഒരുമിച്ചു കൈകോര്‍ക്കാനും ആലോചിക്കുന്നുണ്ട്.

    oleh News60 ML| 2755 dilihat

  • Datsun India signs Aamir Khan as its new brand ambassador

    Datsun India signs Aamir Khan as its new brand ambassador

    ആമിർ ഖാൻ നിസ്സാന്റെ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡറായി
    എക്സ്പീരിയൻസ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാണ് ആമിർ ഖാൻ എത്തുന്നത്

    ബോളിവുഡ് താരം ആമിർ ഖാൻ നിസ്സാന്റെ ഡാറ്റ്സൻ ബ്രാൻഡ് അംബാസഡറായി.നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെ ബ്രാന്‍ഡ് അംബാസിഡറാകുന്നു. മാറ്റം അനുഭവിച്ചറിയാൻ ആഹ്വാനം ചെയ്യുന്ന എക്സ്പീരിയൻസ് ചേഞ്ച് എന്ന പുതിയ പ്രചാരണത്തിലാവും ആമിർ ഖാൻ കമ്പനിക്കൊപ്പമുള്ള സഹയാത്ര ആരംഭിക്കുകയെന്ന് കമ്പനി വ്യക്തമാക്കി. നവരാത്രി, ദീപാവലി ഉത്സവകാലം മുന്നിൽ കണ്ടു തയാറായിക്കിയ പുതിയ പരസ്യ പ്രചാരണമാണ് എക്സ്പീരിയൻസ് ചേഞ്ച്. ഗോ, ഗോ പ്ലസ്, റെഡി ഗൊ എന്നിവ ഈ പരസ്യങ്ങളിൽ അണിനിരക്കുന്നു. മികവിനായി നിലകൊള്ളുന്ന പുതുതലമുറയുടെ തന്റേടത്തിന്റെയും ധീര നിലപാടുകളുടെയും പ്രചാരകനാണ് ആമിർ ഖാനെന്ന് നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് തോമസ് ക്യുഹെൽ വ്യക്തമാക്കി. ഗുണനിലവാരത്തിന്റെയും പുതുമകളുടെയും പ്രതീകമായ ഡാറ്റ്സനുമായി സഹകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ആമിർ ഖാനും പ്രതികരിച്ചു.

    oleh News60 ML| 12584 dilihat

  • kerala govt increases using period of public transportation buses

    kerala govt increases using period of public transportation buses

    സംസ്ഥാനത്തെ യാത്രാബസുകളുടെ ഉപയോഗ കാലാവധി 15 വർഷത്തിൽ നിന്നും 20 ആയി വർധിപ്പിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി.
    സ്വകാര്യബസ് സംഘടനകളുടെ നിവേദനത്തെ തുടർന്നാണ് നടപടി. അപകടങ്ങൾ വർധിച്ചതിനെ തുടർന്നാണ് ബസുകളുടെ ഉപയോഗ കാലാവധി 15 വർഷമായി 2004 ൽ സർക്കാർ നിജപ്പെടുത്തിയത്. പെർമിറ്റ് വ്യവസ്ഥയിൽ ഉൾപ്പെടുത്തിയാണ് ബസുകളുടെ ഉപയോഗപരിധി നിശ്ചയിച്ചത്. ഇതിനെതിരേ സ്വകാര്യബസുടമകൾ കോടതിയെ സമീപിച്ചെങ്കിലും സർക്കാർ തീരുമാനം ശരിവയ്ക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോൾ സർക്കാർ പിൻവലിച്ചത്.
    ബസുടമകളുടെ സമ്മർദത്തെ തുടർന്ന് മോട്ടോർവാഹനവകുപ്പിന്റെ സാങ്കേതിക സമിതി ബസുകളുടെ ഉപയോഗപരിധി നിശ്ചയിക്കുന്നത് സംബന്ധിച്ച് മുമ്പ് പഠനം നടത്തിയിരുന്നു. ഇതിലും ബസുകളുടെ ഉപയോഗപരിധി കൂട്ടേണ്ടെന്ന നിർദേശമാണ് സർക്കാരിന് ലഭിച്ചത്. മലിനീകരണം വർധിക്കുന്നതിനാൽ പഴയവാഹനങ്ങളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ച വേളയിലാണ് സംസ്ഥാന സർക്കാർ ഇളവ് പ്രഖ്യാപിച്ചത്.
    15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിനിടെയാണ് സംസ്ഥാന സർക്കാർ പ്രത്യേകിച്ച് പഠനമൊന്നും നടത്താതെ ബസുകളുടെ ഉപയോഗപരിധി നീട്ടിനൽകിയത്. കെ.എസ്.ആർ.ടി.സി.ക്കും തീരുമാനം പ്രയോജനപ്പെടുമെങ്കിലും പഴയബസുകൾ തുടർന്ന് ഉപയോഗിക്കുന്നത് സാമ്പത്തിക ബാധ്യതയാണെന്നാണ് കെ.എസ്.ആർ.ടി.സി.യുടെ നിഗമനം. ഓർഡിനറി ബസുകളുടെ ഉപയോഗപരിധി 15 വർഷത്തിനുമേൽ ഉയർത്താൻ കെ.എസ്.ആർ.ടി.സി.യും ആവശ്യപ്പെട്ടിരുന്നില്ല.

    oleh News60 ML| 43298 dilihat

  • Rolls Royce cullinan in India

    Rolls Royce cullinan in India

    റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി 'കള്ളിനന്‍' നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.



    ഇവിടെ ഏകദേശം ഒമ്പത് കോടി രൂപയോളം വില വരും ഈ ആഡംബര രാജാവിന്. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന്‍ രത്നത്തിന്റെ പേരില്‍ നിന്നാണ് തങ്ങളുടെ ആദ്യ എസ്.യു.വിക്ക് കമ്പനി ഈ പേര് നല്‍കിയത്. ആ രത്‌നത്തോളം വിലമതിക്കുന്നതാണ് ഈ ബ്രിട്ടീഷ് ജന്മമെന്ന് ചുരുക്കം. 2015-ലാണ് ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് റോള്‍സ് റോയസ് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അത്ഭുതപ്പെടുന്ന സൗന്ദര്യത്തോടെ ആദ്യ എസ്.യു.വി. അവതരിപ്പിക്കുകയും ചെയ്തു. റോള്‍സ് റോയ്സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് കള്ളിനന്‍ എസ്.യു.വി.യുടെ ഡിസൈന്‍. പുരാതന റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് എന്ന് പറയും. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. എന്നാല്‍. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില്‍ ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു ആകര്‍ഷണം. ഇത് ഓപ്ഷണലാണ്. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. സാധാരണ തുറക്കുന്നതിന് എതിര്‍വശത്തായിരിക്കും ഡോര്‍ ഹാന്‍ഡിലുകള്‍. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

    oleh News60 ML| 44635 dilihat

  • Royal enfield pegasus 500 models buyback exchange

    Royal enfield pegasus 500 models buyback exchange

    മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍


    ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബൈക്കുകള്‍ കമ്പനിയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കരുതിയത്. പക്ഷെ ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചും. ഉടമകളില്‍ പലരും പെഗാസസിനെ മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കമ്പനിക്ക് നില്‍ക്കള്ളിയില്ലാതായി. ലിമിറ്റഡ് എഡിഷനെന്നുപറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. 2 .49 ലക്ഷം രൂപ കൊടുത്തുവാങ്ങിയ പെഗാസസിന് എബിഎസ് സുരക്ഷ നല്‍കാന്‍പോലും കമ്പനി തയ്യാറായില്ല.ഇതോടെ രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സംതൃപ്തനല്ലെങ്കില്‍ വാങ്ങിയ പെഗാസസ് ഉടമയ്ക്ക് തിരിച്ചുനല്‍കാം. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.ചില ഡീലര്‍ഷിപ്പുകളില്‍ പെഗാസസ് തിരിച്ചെടുത്ത് പണം നല്‍കാന്‍ തയ്യാറാകുമ്പോള്‍, മറ്റു ചിലര്‍ പുതിയ ക്ലാസിക് 500 ഡെസേര്‍ട്ട് സ്‌റ്റോം എബിഎസ് അല്ലെങ്കില്‍ സ്‌റ്റെല്‍ത്ത് ബ്ലാക് എബിഎസ് പതിപ്പുമായി മോഡലിനെ കൈമാറ്റം നടത്താനാണ് അവസരം നല്‍കുക. സൗജന്യ ഒരുവര്‍ഷ വാറന്റി അല്ലെങ്കില്‍ രണ്ടു സൗജന്യ സര്‍വീസ് തുടങ്ങിയ ഓഫറുകളും പെഗാസസ് ഉടമകള്‍ക്ക് അതത് ഡീലര്‍ഷിപ്പുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പേരുദോഷം എത്രയുംപെട്ടെന്നു മായ്ച്ചുകളയാനുള്ള തിടുക്കത്തിലാണ് കമ്പനി. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പെഗാസസ് ഉടമകളുടെ പരാതി ഏറെക്കുറെ പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് കരുതുന്നു.

    oleh News60 ML| 44434 dilihat

  • President Trump's New Presidential Limo Made Its Debut in Time for the U.N

    President Trump's New Presidential Limo Made Its Debut in Time for the U.N

    അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപിന് സഞ്ചരിക്കാന്‍ ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാ‍ഡിലാക്ക് വണ്ണിന് പകരം പുതിയ ബീസ്റ്റ് .2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബീസ്റ്റ് അടുത്തിടെ പുറത്തിറങ്ങിയ റഷ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തെ കടത്തിവെട്ടും.ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്നു കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന്‍ കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്.അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.

    oleh News60 ML| 65534 dilihat

  • Royal Enfield interceptor 650 continental gt 650 prices revealed India launch soon

    Royal Enfield interceptor 650 continental gt 650 prices revealed India launch soon

    ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ ഏറ്റവുമധികം താരത്തിളക്കം നേടിയ മോട്ടോര്‍സൈക്കിളാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ കോണ്‍ടിനന്റല്‍ ജിടി 650, ഇന്റര്‍സെപ്റ്റര്‍ 650 എന്നീ മോഡലുകൾ.
    ചരിത്രത്തിലാദ്യമായി റോയല്‍ എന്‍ഫീല്‍ഡ് പുറത്തിറക്കുന്ന പാരലല്‍ ട്വിന്‍ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ വിപണിയില്‍ വിജയം കൊയ്യും എന്നാണ് പ്രതീക്ഷിക്കുന്നത്.


    സ്റ്റാന്‍ഡേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്നു വകഭേദങ്ങള്‍ ഇന്റര്‍സെപ്റ്ററിലും കോണ്‍ടിനന്റല്‍ ജിടി 650 -യിലും കമ്പനി സമര്‍പ്പിക്കുന്നുണ്ട്. 5,999 ഡോളറിന് (4.36 ലക്ഷം രൂപ) ഇന്റര്‍സെപ്റ്റര്‍ 650 കസ്റ്റം മോഡല്‍ വിപണിയില്‍ എത്തുമ്പോള്‍, കോണ്‍ടിനന്റല്‍ ജിടി 650 കസ്റ്റം മോഡലിന് 6,249 ഡോളറാണ് (4.53 ലക്ഷം രൂപ) വില. സമാനമായി ഇന്റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്റല്‍ ജിടി 650 ക്രോം മോഡലുകള്‍ക്ക് യഥാക്രമം 6,499 ഡോളര്‍ (4.72 ലക്ഷം രൂപ), 6,749 ഡോളര്‍ (4.90 ലക്ഷം രൂപ) എന്നിങ്ങനെയാണ് വിപണിയില്‍ വില.

    oleh News60 ML| 19556 dilihat

  • C class benz with more changes

    C class benz with more changes

    നാലു വര്‍ഷത്തിനു ശേഷം മാറ്റവുമായാണ് മെഴ്സിഡീസിന്റെ സി ക്ലാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.സി ക്ലാസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സ്റ്റാന്‍ഡേര്‍ഡ് സി ക്ലാസിന് വേണ്ടതിന്റെ പകുതിയിലധികം പുതിയ ഭാഗങ്ങളാണിതിൽ ഉള്‍പ്പെടുത്തിയത് എന്നര്‍ഥം. പുതിയ ഫീച്ചറുകള്‍, എന്‍ജിന്‍ അപ്ഡേഷന്‍, സൗന്ദര്യവത്കരണം എന്നിവയെല്ലാം പുതിയ സി ക്ലാസില്‍ കമ്പനി നടത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ വരുന്നത്. പ്രൈം, പ്രസ്റ്റീജ്, പിന്നെ എ.എം.ജി. വേരിയന്റും. ഇവയ്ക്ക് 40 ലക്ഷം, 40.25 ലക്ഷം, 48.50 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്.
    1950 സി.സി. എന്‍ജിന്‍ വ്യത്യസ്ത കരുത്ത് നല്‍കുന്ന രണ്ട് സെഗ്മെന്റുകളാണ്. സി 220 ഡി 3800 ആര്‍.പി. എമ്മില്‍ 192 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. സി 300 ഡി യാകട്ടെ 4200 ആര്‍.പി.എമ്മില്‍ 241 ബി.എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഇവ രണ്ടും 9 ജി ട്രോണിക് ഓട്ടോമാറ്റിക്

    oleh News60 ML| 66014 dilihat

  • Ducati 959 Panigale Corse launch in India

    Ducati 959 Panigale Corse launch in India

    പുതിയ മോട്ടോജിപി നിറങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണ 959 പാനിഗാലയെക്കാളും കൂടുതല്‍ സ്‌പോര്‍ടിയായി 959 പാനിഗാലെ കോര്‍സയെ ഇറ്റാലിയന്‍ നിര്‍മ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനെങ്കിലും ബൈക്കിന്റെ പുറംമോടിയില്‍ മാത്രമാണ് മാറ്റങ്ങളുള്ളത്. എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല .

    ഡ്യുക്കാട്ടി 959 പാനിഗാലെ കോര്‍സയിലുള്ള 955 സിസി സൂപ്പര്‍ക്വാഡ്രോ എഞ്ചിന് 157 bhp കരുത്തും (10,500 rpm) 107.4 Nm torque ഉം (9,000 rpm) പരമാവധി സൃഷ്ടിക്കാനാവും. ഏറ്റവും പുതിയ ഇരട്ട ചാനല്‍ ബോഷ് എബിഎസ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ഡ്യുക്കാട്ടി ക്വിക്ക് ഷിഫ്റ്റ്, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍, റൈഡ് ബൈ വയര്‍ തുടങ്ങിയ സാങ്കേതിക പിന്‍ബലം ബൈക്കിനുണ്ട്. റേസ്, സ്‌പോര്‍ട്, വെറ്റ് എന്നീ മൂന്നു റൈഡിംഗ് മോഡുകളാണ് ബൈക്കില്‍ ഉള്ളത്

    oleh News60 ML| 9720 dilihat

  • Nissan Kicks to be Unveiled on october 18

    Nissan Kicks to be Unveiled on october 18

    കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ ആഗോളതലത്തില്‍ ആദ്യമായി അവതരിപ്പിച്ച കിക്ക്സ് രൂപത്തില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യയിലേക്കെത്തുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം. നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്.

    210 കോടി മുതൽമുടക്കി നിസാൻ നിർമിക്കുന്ന കിക്സ് എസ് യു വിയാണ് തുടക്കത്തിൽ മെക്സിക്കോയിലും, ബ്രസിലിലുമാണ് നിർമിക്കുന്നത്.

    റെനോയുടെ എഞ്ചിനാണ് നിസാന്‍ കിക്ക്‌സില്‍ ഉള്‍പ്പെടുത്തുക. 110 ബിഎച്ച്പി കരുത്തേകുന്ന 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനൊപ്പം 1.5 ലിറ്റര്‍ K9K ഡീസല്‍ എഞ്ചിനിലും കിക്ക്‌സ് പുറത്തിറങ്ങിയേക്കും. 5 സ്പീഡ് മാനുവല്‍/സി.വി.ടി ട്രാന്‍സ്മിഷനാണ് വാഹനത്തിലുണ്ടാകുക. എസ്.യു.വി ശ്രേണിയില്‍ നിസാന്‍ ടെറാനോയ്ക്കും മുകളിലായിരിക്കും കിക്ക്‌സിന്റെ സ്ഥാനം. ഹ്യുണ്ടായ് ക്രേറ്റ, റെനോ ഡസ്റ്റർ, മാരുതി എസ് ക്രോസ് തുടങ്ങിയ കോംപാക്റ്റ് എസ് യു വികളുമായി മത്സരിക്കാനെത്തുന്ന വാഹനത്തിന് ഓട്ടമാറ്റിക് വകഭേദവുമുണ്ടാകും. 10 മുതൽ 15 ലക്ഷം രൂപ വരെയാണു വില പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍ 18ന് അവതരിപ്പിക്കുമെങ്കിലും വാഹനം വാണിജ്യാടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം ജനുവരിയോടെ മാത്രമേ വിപണിയിലെത്തൂവെന്നാണ് റിപ്പോര്‍ട്ടുകള്‍.

    oleh News60 ML| 8178 dilihat

  • Vazirani Shul

    Vazirani Shul

    ഈ വര്‍ഷം തുടക്കത്തില്‍ ഇംഗ്ലണ്ടില്‍ നടന്ന ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡിൽ ആദ്യമായി പ്രദർശിപ്പിച്ച കാറിന്റെ പിറവി മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാസിറാനി ഓട്ടോമോട്ടീവില്‍ നിന്നാണ്.നേരത്തെ ജഗ്വാര്‍, ലാന്‍ഡ് റോവര്‍, റോള്‍സ് റോയ്സ് എന്നീ മുന്‍നിര കമ്പനികള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ചങ്കി വാസിറാനിയാണ് വാസിറാനി ഓട്ടോമോട്ടീവിന്റെ മുഖ്യ ഡിസൈനറും സഹസ്ഥാപകനും .സഹാറ ഫോഴ്സ് ഇന്ത്യ ഫോര്‍മുല വൺ ടീമിന്റെയും ടയര്‍ നിര്‍മാതാക്കളായ മിഷെലുമായി സഹകരിച്ചാണ് ഈ ഇലക്ട്രിക്‌ ഹൈപ്പര്‍ കാര്‍ വാസിറാനി നിര്‍മിച്ചെടുത്തത്. വാഹനത്തിന്റെ ഭാരം പരമാവധി കുറയ്ക്കാന്‍ സ്പോര്‍ട്ടി ഡിസൈനില്‍ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതമാണ് ശൂലിന്റെ ബോഡി. മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ എന്നീ കാറുകളോട് കിടപിടിക്കുന്ന ഡിസൈനാണ് ശൂലിന്റെ പ്രധാന ആകര്‍ഷണം. അത്യാധുനിക ഫീച്ചേഴ്സ് വാഗ്ദ്ധാനം ചെയ്യുന്നതാണ് അകത്തളവും.

    oleh News60 ML| 4663 dilihat

  • Ford Aspire Facelift Latin NCAP Crash Test Results Revealed

    Ford Aspire Facelift Latin NCAP Crash Test Results Revealed

    രണ്ടാം തലമുറ ഫോര്‍ഡ് ആസ്പയറിന്റെ നിരത്തിലേക്ക് എത്താനുള്ള തയാറെടുപ്പുകള്‍ അവസാനിച്ചു . ഇതിന്റെ ഭാഗമായി നടത്തിയ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റില്‍ (ഇടി പരീക്ഷ) മുതിര്‍ന്നവരുടെ സുരക്ഷയില്‍ മൂന്ന് സ്റ്റാറും കുട്ടികളുടേതില്‍ നാല് സ്റ്റാര്‍ റേറ്റിങ്ങുമാണ് ആസ്പയര്‍ സ്വന്തമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട്, സൈഡ് ഇംപാക്ട് എന്നീ ടെസ്റ്റുകള്‍ക്കാണ് പുതിയ ആസ്പയറിനെ വിധേയമാക്കിയത്. ഫ്രണ്ടല്‍ ഇംപാക്ട് ക്രാഷില്‍ തലയ്ക്കും കഴുത്തിനും മികച്ച പ്രൊട്ടക്ഷന്‍ ഉറപ്പാക്കിയിട്ടുണ്ട്. പിന്‍ നിരയിലെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും മികവ് പുലര്‍ത്തിയിട്ടുണ്ട്.സൈഡ് പ്രൊട്ടക്ഷനില്‍ മികവ് പുലര്‍ത്തിയിട്ടുണ്ടെങ്കിലും ഏതാനും പോരായ്മകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍.
    ഇടിയുടെ ആഘാതത്തില്‍ പിന്നിലെ ഡോര്‍ തുറന്നുപോയതും വശങ്ങളില്‍ എയര്‍ബാഗ് ഇല്ലാത്തതുമാണ് ആസ്പയറിന്റെ വശങ്ങളിലെ സുരക്ഷയുടെ പോരായ്മ.
    ഡുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി എന്നിവായാണ് ഫോര്‍ഡ് ആസ്പയറിന് സുരക്ഷ ഒരുക്കുന്ന ഘടകങ്ങള്‍. മുഖം മിനിക്കിയെത്തുന്ന ആസ്പയര്‍ ഒക്ടോബര്‍ ആദ്യവാരം നിരത്തിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

    oleh News60 ML| 10535 dilihat

  • Mercidise benz c class launched in kerala

    Mercidise benz c class launched in kerala

    ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ മെഴ്‌സിഡിസ് ബെന്‍സിന്‍റെ സി ക്ലാസ് സെഡാന്‍റെ പരിഷ്കരിച്ച പതിപ്പ് കേരള വിപണിയിലുമെത്തി.

    സി 220ഡി പ്രൈം, സി 220ഡി പ്രോഗ്രസ്സീവ്, സി 300d എ എം ജി എന്നീ മൂന്ന് വകഭേദങ്ങളുണ്ട് പുത്തന്‍ സി ക്ലാസിന്. ബിഎസ്-6 നിലവാരത്തിലുള്ള പുതിയ ഡീസല്‍ എന്‍ജിനാണ് പുത്തന്‍ സി-ക്ലാസിന്‍റെ ഹൃദയം. സി220ഡിയില്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഈ ഡീസല്‍ എന്‍ജിന്‍ സൃഷ്ടിക്കും. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ വെറും 6.9 സെക്കന്‍ഡുകള്‍ മാത്രം മതി ഈ എഞ്ചിന്. സി-300ഡി മോഡലിലെ ഡീസല്‍ എന്‍ജിന്‍ 241 ബിഎച്ച്പി കരുത്തും 500 എന്‍എം ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാകും. പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.9 സെക്കന്‍ഡ് മതിയാകും ഈ എഞ്ചിന്. രണ്ട് എഞ്ചിനുകളിലും 9 സ്പീഡ് ജി-ട്രോണിക് ഓട്ടോമാറ്റിക്കാണ് ട്രാന്‍സ്മിഷന്‍.

    40 ലക്ഷം മുതല്‍ 48.50 ലക്ഷം വരെയാണ് വാഹനത്തിന്‍റെ എക്‌സ്‌ഷോറൂം വില

    പുതിയ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ ലാമ്പ്, രൂപമാറ്റം വരുത്തിയ ബമ്പര്‍, കൂടുതല്‍ സ്‌റ്റൈലിഷായ ഗ്രില്ലുകള്‍, പുതിയ ഡിസൈനിലുള്ള അലോയി വീലുകള്‍, പനോരമിക് സണ്‍റൂഫ് തുടങ്ങിയ പുതുമകള്‍ വാഹനത്തിന്‍റെ മോടി കൂട്ടുന്നു. ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് എയര്‍ ബാഗുകള്‍, അഡാപ്റ്റീവ് ബ്രേക്കിങ് സിസ്റ്റം തുടങ്ങിയവ സുരക്ഷ ഉറപ്പുവരുത്തുന്നു. ഉയര്‍ന്ന വകഭേദമായ എഎംജിയില്‍ ആക്ടീവ് പാര്‍ക്കിങ് അസിസ്റ്റ് സംവിധാനവുമുണ്ട്. പുതിയ സില്‍വര്‍ നിറത്തിലും 2018 സി ക്ലാസ് ബെന്‍സ് ലഭ്യമാകും.

    oleh News60 ML| 11598 dilihat

  • Jeap Compas Limited edition launched in India

    Jeap Compas Limited edition launched in India

    പെട്രോള്‍-ഡീസല്‍ വേരിയന്റുകളിലായി പുതിയ വെര്‍ഷന്‍ നിരത്തിലെത്തും. ഒക്ടോബര്‍ ആദ്യവാരം മുതല്‍ ഉപഭോക്താക്കള്‍ക്ക് വാഹനം നല്‍കിത്തുടങ്ങാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചറുകളാണ് ലിമിറ്റഡ് എഡിഷന്റെ പ്രത്യേകത. 8.4 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം, എട്ട് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മുന്‍നിര സീറ്റ്. ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ് എന്നിവയാണ് ലിമിറ്റഡ് എഡിഷാനിൽ കമ്പനി അവതരിപ്പിക്കുന്ന പ്രേത്യേകത.ലിമിറ്റഡ് എഡിഷാനിൽ എഞ്ചിനിൽ മാറ്റങ്ങളൊന്നും ജീപ്പ് കൊണ്ടുവരുന്നില്ല. 1.4 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 3250 എന്‍എം ടോര്‍ക്കും പരമാധി ഉൽപ്പാദിപ്പിക്കും. 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ 173 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമായിരിക്കും പരമാധി ഉൽപ്പാദിപ്പിക്കുക. ഡീസല്‍ എഞ്ചിനില്‍ ഫോല്‍ വീല്‍ ഡ്രൈവ് വേരിയന്റും ലഭിക്കും.

    oleh News60 ML| 10826 dilihat

  • Tata motors introduce new vehicle waste processing related

    Tata motors introduce new vehicle waste processing related

    മുനിസിപാലിക 2018 എന്ന പരിപാടിയില്‍ മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കും

    മാലിന്യ സംസ്‌കരണത്തിന് സഹായകമാകുന്ന വാഹനങ്ങളുമായി ടാറ്റ മോട്ടോഴ്‌സ് വിപണിയിലേക്ക്. വാട്ടര്‍ ടാങ്കറുകള്‍, റോഡ് വൃത്തിയാക്കാന്‍ കഴിയുന്ന വാഹനങ്ങള്‍ തുടങ്ങി മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കാന്‍ സഹായിക്കുന്ന വാഹനങ്ങളാണ് ടാറ്റ പുറത്തിറക്കിയിരിക്കുന്നത്.ഈ മാസം 19 മുതല്‍ 21 വരെ മുംബൈയില്‍ നടക്കുന്ന മുനിസിപാലിക 2018 എന്ന പരിപാടിയില്‍ ടാറ്റയില്‍ നിന്ന് പുറത്തിറക്കിയ മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്ബനി അറിയിച്ചു.കേന്ദ്ര സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സ്വഛ് ഭാരത് മിഷന്റെ ഭാഗമായി നിരവധി മുനിസിപ്പാലിറ്റികളില്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ ടാറ്റ വിതരണം ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഈ ദൗത്യത്തിനായി വാഹനം വികസിപ്പിച്ചിരിക്കുന്നത്.

    oleh News60 ML| 36459 dilihat

  • Nissan Launches Nissan Sunny Special Edition Cars

    Nissan Launches Nissan Sunny Special Edition Cars

    മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി
    8.48 ലക്ഷം രൂപയാണ് നിസാന്‍ സണ്ണി സ്‌പെഷ്യലിന്റെ വില

    ഉത്സവകാലം മുന്നില്‍ക്കണ്ട് മാറ്റങ്ങളോടെ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി.8.48 ലക്ഷം രൂപ വിലയില്‍ നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. പുറംമോടിയിലും അകത്തളത്തിലും ഒരുങ്ങുന്ന പരിഷ്‌കാരങ്ങളാണ് സ്‌പെഷ്യല്‍ എഡിഷന്‍ നിസാന്‍ സെഡാന്റെ പുതുമ.കറുത്ത മേല്‍ക്കൂര, പുതിയ ബോഡി ഗ്രാഫിക്‌സ്, കറുത്ത വീല്‍ കവറുകള്‍, പിന്‍ സ്‌പോയിലര്‍ എന്നിവയെല്ലാം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷന്റെ പ്രത്യേകതകളാണ്.
    വാഹനത്തിന്റെ അരികിലേക്ക് ഉടമയെ വഴികാട്ടാന്‍ 'ലീഡ് മീ ടു കാര്‍' സംവിധാനം സഹായിക്കും.
    ഫോണ്‍ മിററിംഗ് ശേഷിയുള്ള 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം നിസാന്‍ സണ്ണി സ്‌പെഷ്യല്‍ എഡിഷനില്‍ എടുത്തുപറയണം.
    നൂതനമായ നിസാന്‍ കണക്ട് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ ജിയോ ഫെന്‍സിംഗ്, സ്പീഡ് അലേര്‍ട്ട്, കര്‍ഫ്യു അലേര്‍ട്ട് തുടങ്ങിയ നിരവധി സുരക്ഷ സജ്ജീകരണങ്ങള്‍ കാറിലുണ്ട്. കീലെസ് എന്‍ട്രിയും പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപും സെഡാന്റെ പുതുവിശേഷങ്ങളില്‍പ്പെടും.സുരക്ഷയുടെ കാര്യത്തിലും ആവശ്യമായ മുന്‍കരുതലുകള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്

    oleh News60 ML| 4224 dilihat

  • maruti suzuki launches new 2018 ciaz

    maruti suzuki launches new 2018 ciaz

    മുന്‍ മോഡലില്‍ നല്‍കിയിരുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് പകരം മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജിയുള്ള പുതിയ 1.5 ലിറ്റര്‍ കെ – സീരീസ് പെട്രോള്‍ എഞ്ചിനാണ് 2018 സിയാസില്‍ മാരുതി നല്‍കിയിരിക്കുന്നത്. പെട്രോള്‍ എഞ്ചിന് മൈല്‍ഡ് ഹൈബ്രിഡ് ടെക്നോളജി മാരുതി നല്‍കുന്നത് ഇതാദ്യമായാണ്. ഇക്കാരണത്താല്‍ സിയാസ് പെട്രോള്‍ മാനുവല്‍ മോഡല്‍ 21.56 കിലോമീറ്റര്‍ മൈലേജ് കുറിക്കുമെന്നാണ് മാരുതിയുടെ അവകാശവാദം. ഓട്ടോമാറ്റിക് പെട്രോള്‍ നല്‍കുക 20.28 കിലോമീറ്റര്‍ മൈലേജാവും. 28.09 കിലോമീറ്റര്‍ മൈലേജാണ് സിയാസ് ഡീസല്‍ പതിപ്പില്‍ അവകാശപ്പെടുന്നത്.

    oleh News60 ML| 7166 dilihat

  • Toyota TTI Fortuner

    Toyota TTI Fortuner

    റാലി മത്സരങ്ങള്‍ മുന്‍നിര്‍ത്തി പുതിയ മാറ്റങ്ങള്‍ ടിടിഐ ഫോര്‍ച്യൂണറില്‍ അണിനിരത്തിയിടുണ്ട്. ഗ്രില്ലിനും വീല്‍ ആര്‍ച്ചുകള്‍ക്കും ടയറുകള്‍ക്കും ബമ്പറുകള്‍ക്കുമെല്ലാം രൂപമാറ്റം സംഭവിച്ചു. ഉയര്‍ത്തിയ സസ്‌പെന്‍ഷനാണ് ടിടിഐ ഫോര്‍ച്യൂണറിന്റെ പ്രധാന വിശേഷം. മറ്റു റാലി കാറുകളുടേതിന് സമാനമായി അനലോഗ് മീറ്ററുകളാണ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍. ടിടിഐ ഫോര്‍ച്യൂണറിലുള്ള 2GD - FTV 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ വലിയ ടര്‍ബ്ബോചാര്‍ജറും പുതിയ എക്‌സ്‌ഹോസ്റ്റ് സംവിധാനവുമാണ് അവകാശപ്പെടുന്നത്.

    oleh News60 ML| 1638 dilihat

Unggulan Video

  • Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    #biggboss17 #ishamalviya #samarthjurel

    - Stay Tuned For More Bollywood News

    ☞ Check All Bollywood Latest Update on our Channel

    ☞ Subscribe to our Channel https://goo.gl/UerBDn

    ☞ Like us on Facebook https://goo.gl/7Q896J

    ☞ Follow us on Twitter https://goo.gl/AjQfa4

    ☞ Circle us on G+ https://goo.gl/57XqjC

    ☞ Follow us on Instagram https://goo.gl/x48yEy

    Bigg Boss 17 LATEST VOTING Trend | Kaun Hoga Ghar Se Beghar? | Isha, Samarth, Manasvi, Sana, Arun

    oleh Bollywood Spy| 523 dilihat

  • 126 लोगों का वजन 3 दिन में घटा I Lose Weight Naturally and Permanently

    126 लोगों का वजन 3 दिन में घटा I Lose Weight Naturally and Permanently

    Attend our video training workshops to know this science of Nature Cure fully and get rid of all your diseases in a natural way without taking any medicines :

    1) Magical Diet Plan – 2 hours
    2) Medicine Free Life – 4 hours

    Link for Registration : http://naturallifestyle.in/video-sessions/

    ????Attend our Sunday free Live training session held on each Sunday.
    Link For Registration: https://forms.gle/2ETY7r3Mp2PNCQc79

    ________________________________________________________________________
    - Attend our 4 days Residential camp (NLS Graduate Course - Be your own Doctor) which takes place mainly in Delhi and the details of which can be obtained from contact no. 9870291634/5/6.
    ________________________________________________________________________
    ???? ठंडी पेट की पट्टी खरीदें - Purchase Abdominal Wet pack through this link :
    https://www.amazon.in/dp/B079YV6BVQ?ref=myi_title_dp

    ???? पेट की पट्टी का उपयोग कैसे करें - How to use Wet pack and its Science
    https://youtu.be/OcMlA4TVs0k

    ???? ऐनिमा किट खरीदें – Purchase Enema Kit through this link :
    https://www.amazon.in/dp/B079YSJBB8?ref=myi_title_dp

    ????ऐनिमा किट का उपयोग कैसे करें- How to use Enema and its Science
    https://youtu.be/ZDDE1uKAdeE

    ???? पुस्तक रोगों से बचाव खरीदें - Purchase book - Rogon Se Bachaav by Ach. Mohan Gupta

    https://www.amazon.in/dp/B06X1D8C2H?ref=myi_title_dp

    ???? Purchase our book – Medicine Free life (English Version of Hindi book “Rogon Se bachaav”) by Ach. Mohan Gupta

    https://www.amazon.in/Natural-Way-Medicine-free-life-ebook/dp/B08LNQYXJH
    __________________________________________________________________________________________

    Read our books which are also available online under the following link.

    Link: https://www.amazon.in/Natural-Life-Style-Rogon-bachaav/dp/B06X1D8C2H
    _____________________________________________________

    oleh Natural Life Style| 452777 dilihat

  • Isha Malviya’s boyfriend Samarth Jurel exposes her ex Abhishek Kumar & his violence | Bigg Boss 17

    Isha Malviya’s boyfriend Samarth Jurel exposes her ex Abhishek Kumar & his violence | Bigg Boss 17

    On Bigg Boss 17 we have seen the fastest wild card entries and these would only cause lots of fireworks on the show. Now as Samarth Jurel, who is Isha Malviya's boyfriend, enters the BB17 house as a contestant, he spoke to Bollywood Bubble's host Nawaz Kochra. From exposing the violence Abhishek Kumar inflicted on Isha to sharing how Isha's ex used to slap her and cause her harm. He even confirmed their relationship and shared how seeing Isha getting close to Abhishek left him heartbroken. Commenting on Isha being Ankita Lokhande's shadow, Samarth also explained how his entry will change the dynamics on the show. Watch this explosive interview here!

    #samarthjurel #ishamalviya #bollywoodbubble

    Check out the video to know more.

    SUBSCRIBE To Bollywood Bubble:
    Click Here ► http://bit.ly/2hjMB6X

    Tune into Bollywood Bubble, your one stop destination for all the latest happenings, hot gossips, rumours and exclusive B-Town news...

    Also, Visit - https://www.bollywoodbubble.com . One stop Destination for Latest Bollywood Updates.

    Like us on Facebook - https://www.facebook.com/BollywoodBubble
    Follow us on Twitter - https://twitter.com/bollybubble
    Follow us on Instagram - https://www.instagram.com/bollywoodbubble/

    Click on the Subscribe Button NOW and Stay Tuned.

    Isha Malviya’s boyfriend Samarth Jurel exposes her ex Abhishek Kumar & his violence | Bigg Boss 17

    oleh Bollywood Bubble| 564 dilihat

  • Technical Session V, Q&A

    Technical Session V, Q&A

    Global Summit 2020 "Mission 5 Trillion – CMA as a Cryogenic Force"

    Watch Technical Session V, Q&A With HD Quality

    oleh ICMAI| 898834 dilihat

  • Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    #shahidkapoor #birthdaycelebration #shahidkapoorwifebirthday #bollywoodnews #shahidkapoorwife #mirakapoor #celebration #photoshared #todaytrendingnews #bollywoodcelebritiesstory #Entertainment #Bollywood #Shahid Kapoor Wished His Wife On Her Birthday #birthdaybash #ishankhatter #mirarajputkapoor #midnightcelebration #todaymatch #breakingnews #entertainmentnews #bollywoodsensation #kareenakapoorkhan #jabwemet #bloodydaddy #kabirsingh #movie #uttarpradesh #maharastra #mumbai #newstoday #kiaraadvani

    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Shahid Kapoor ने Wife को विश किया Birthday :बोले- तुम मेरे दिल की रानी हो, Share कीं तस्वीरें

    oleh LNV India| 826 dilihat

  • Jammu Kasmir में INDIA गठबंधन सभी 5 सीट जीत रहा है : Vikar Rasool

    Jammu Kasmir में INDIA गठबंधन सभी 5 सीट जीत रहा है : Vikar Rasool

    #congressparty #vikarrasool #trendingnews #livenewstoday #hindinews #aajkikhabar #viralnewstoday #viralkhabar #latestnewstoday #hindinews #updatenewstoday #jammukashmirlatestnews #todaytrendingnews #aajkikhabare #arvindkejriwalbail #arvindkejriwalnews #aamaadmiparty #hanumanmandir #amitshah #sunitakejriwal#cmarvindkejriwal #aamaadmiparty #viralvideo #viralnewstoday #viralkhabar #todaytrendingnews #trendingnews #letestnews #kejriwaljail #arvindkejriwal #breakingnews #aamadmiparty #arvindkejriwal #protest #pradarshan #uttarpradeshnews #todaytrendingnews #trendingnews #breakingnews #delhinews #delhicmkejriwal #atishinews #politicalparty #politicalnews #politics #viralvideo #viralkhabar #aajkinews #delhikinews #tiharjail #delhipolice #delhikinews #pmnarendramodi #bhartiyajantaparty #aapvsbjp #loksabhachunav2024 #electionnews #election #chunavprachar #chunav #arvindkejriwal #lnv_india #atishimarlena #sanjaysingharrestnews #sanjaysinghyadav #aappartypunjab #indiannationalcongress #updatenewstoday #viralnewstoday #livenews #hindi #googlenewshindi


    Follow Us On:

    Facebook : https://www.facebook.com/INDIALNV

    Twitter : https://twitter.com/india_lnv

    Instagram : https://www.instagram.com/lnv_india/

    Jammu Kasmir में INDIA गठबंधन सभी 5 सीट जीत रहा है : Vikar Rasool

    oleh LNV India| 162 dilihat

  • Himachal CM Yogi Live | सीएम योगी की हिमाचल के मंडी में जनसभा, चुनावी जनसभा सीएम योगी का संबोधन

    Himachal CM Yogi Live | सीएम योगी की हिमाचल के मंडी में जनसभा, चुनावी जनसभा सीएम योगी का संबोधन

    #cmyogi #yogiadityanath #yogilive #jansabha #electionrally #loksabhaelection2024 #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit-MKP

    Himachal CM Yogi Live | सीएम योगी की हिमाचल के मंडी में जनसभा, चुनावी जनसभा सीएम योगी का संबोधन

    oleh JANTV RAJASTHAN| 151 dilihat

  • Jaipur Raj News | राजस्थान में गर्मी से जनजीवन प्रभावित,अस्पतालों में खास इंतजाम | JAN TV

    Jaipur Raj News | राजस्थान में गर्मी से जनजीवन प्रभावित,अस्पतालों में खास इंतजाम | JAN TV

    #jaipurnews #Heataffects #life #Rajasthan #specialarrangements #hospitals #latestnews #breakingnews #news

    Watch JAN TV on :
    Tata Play DTH : 1185
    Airtel DTH: 355
    JIO Fiber: 1384
    https://www.youtube.com/jantvindia/live

    Make sure you subscribe to our channel and never miss a new video:
    https://www.youtube.com/jantvindia
    https://www.facebook.com/jantvindia
    https://www.instagram.com/jantvindia/
    https://twitter.com/JANTV2012
    http://www.jantv.in

    Jan TV Live | Hindi News LIVE 24X7 | Jan TV Live | Hindi news 24X7 LIVE
    Jan TV | Hindi News Jan TV Live | Jan TV News | Jan TV Live
    News Credit-VKJ

    Jaipur Raj News | राजस्थान में गर्मी से जनजीवन प्रभावित,अस्पतालों में खास इंतजाम | JAN TV

    oleh JANTV RAJASTHAN| 181 dilihat