News60 ML's image

News60 ML

Featured Videos

Ad 30s Skip Ad in 5s -Skip Ad-
Visit advertiser site
 • What is Reverse Hair Washing and its benefits
  What is Reverse Hair Washing and its benefits

  എന്താണ് റിവേഴ്സ് ഹെയര്‍ വാഷിംഗ് ?ഗുണങ്ങൾ എന്തൊക്കെയാണ് ?

  മുടിക്ക് ഒഴുക്കും തിളക്കവും സ്വാഭാവികതയും നല്‍കാന്‍ റിവേഴ്സ് ഹെയര്‍ വാഷിംഗ് സഹായിക്കും

  സാദാരണ ഹെയര്‍വാഷിംഗ് ചെയ്യുന്നത് - റിന്‍സിംഗ്, ഷാമ്ബൂ, കണ്ടീഷന്‍, റിന്‍സ് എന്നിങ്ങനെയാണ് . എന്നാൽ ആദ്യം കണ്ടീഷന്‍ ചെയ്യുകയും പിന്നീട് കഴുകുകയും ചെയ്യുക. ഇതാണ് റിവേഴ്സ് ഹെയര്‍ വാഷിംഗ്.
  എല്ലാത്തരം മുടിക്കും അനുയോജ്യമാണെങ്കിലും, ഉള്ളു കുറഞ്ഞ മുടിയുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടും . കഴുകുന്നതിനു മുൻപ് കണ്ടീഷന്‍ ചെയ്യുന്നത് മുടിയിഴകള്‍ക്ക് പോഷണം നൽകും . മുടിക്ക് ഒഴുക്കും തിളക്കവും സ്വാഭാവികതയും നല്‍കാന്‍ സഹായിക്കും.ഈ ടെക്നിക്കിലൂടെ കണ്ടീഷനറിലെ രാസപദാര്‍ത്ഥങ്ങളുടെ ആവരണമില്ലാത്തെ മുടിക്ക് ആവശ്യമായ ഈര്‍പ്പം ലഭിക്കുന്നു.ഈ ടെക്നിക്ക് പരീക്ഷിക്കും മുൻപ് ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
  മുടി നല്ലവണ്ണം നനച്ച ശേഷം കണ്ടീഷണര്‍ പുരട്ടുക . പുരട്ടിയ ഉടന്‍ റിന്‍സ് ചെയ്യരുത്. കണ്ടീഷണര്‍ മുടിയില്‍ പടരാനുള്ള സമയം നല്‍കുക. അതായത് 3-5 മിനിറ്റു നേരം കാത്തിരിക്കുക.കണ്ടീഷണര്‍ ശരിയായി പടര്‍ന്നു കഴിഞ്ഞാല്‍ ഷാമ്ബൂ പുരട്ടാം. കണ്ടീഷണര്‍ കഴുകാതെ വേണം ഷാമ്ബൂ പുരട്ടേണ്ടത്. ഷാമ്ബൂ കഴുകുമ്ബോള്‍ കണ്ടീഷനറും നീക്കംചെയ്യപ്പെടും.ഷാമ്ബൂ പുരട്ടുന്നതിനു മുമ്ബ് കണ്ടീഷണര്‍ കഴുകിക്കളയുകയാണെങ്കിലും കണ്ടീഷന്‍ ചെയ്യുന്നതിന്റെ ഗുണം ലഭിക്കും. എന്നാല്‍, അത് പൂര്‍ണമായ തോതിലായിരിക്കില്ല .

  By News60 ML| 2277 views

 • modi govt approves 10 percent reservation for economically weaker upper castes
  modi govt approves 10 percent reservation for economically weaker upper castes

  മുന്നോക്ക സമുദായകാര്‍ക്കും സംവരണം തീരുമാനമായി
  സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

  മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു.
  പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരും. വാര്‍ഷിക വരുമാനം എട്ട് ലക്ഷത്തില്‍ താഴെയുള്ളവര്‍ക്കായിരിക്കും സംവരണം. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണ് സംവരണം നല്‍കുക.സാധാരണ ബുധനാഴ്ച്ചകളിലാണ് മന്ത്രിസഭാ യോഗം ചേരുന്നത്. എന്നാല്‍ തിങ്കളാഴ്ച അടിയന്തരമായി മന്ത്രിസഭാ യോഗം വിളിച്ചുചേര്‍ക്കുകയായിരുന്നു. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.സാമ്പത്തിക സംവരണ വിഷയം 2019 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രധാന അജണ്ടയായി ഇതിലൂടെ ബിജെപി അവതരിപ്പിക്കുകയാണ്. കേരളത്തില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ ഏറെക്കാലമായി ഉന്നയിക്കുന്ന വിഷയമാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം വേണമെന്നത്. പാര്‍ലമെന്റ് സമ്മേളനം തീരാന്‍ ഒരു ദിവസം മാത്രമുള്ളപ്പോഴാണ് ഈ തീരുമാനം വന്നിരിക്കുന്നത്. നാളത്തന്നെ സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കും. രാജ്യസഭയില്‍ ബില്‍ പാസാകാനുള്ള സാധ്യത കുറവാണ്. അങ്ങനെ സംഭവിച്ചാല്‍ അടുത്ത തവണ അധികാരത്തിലെത്തിയാല്‍ സാമ്പത്തിക സംവരണം എന്ന വാഗ്ദാനവുമായിട്ടായിരിക്കും മോദി സര്‍ക്കാര്‍ തിരഞ്ഞെടുപ്പിനെ നേരിടുക.

  By News60 ML| 2254 views

 • adhar brings 90000 crore profit
  adhar brings 90000 crore profit

  ആധാര്‍ വഴി രാജ്യത്തിന് 90,000 കോടി രൂപ ലാഭം

  2018 മാര്‍ച്ച് വരെയുളള കണക്കാണിത്

  സബ്സിഡികള്‍ ആധാറുമായി ബന്ധപ്പെടുത്തി വിതരണം ചെയ്യാന്‍ കഴിഞ്ഞതിലൂടെ രാജ്യത്തിന് 90,000 കോടി രൂപ ലാഭിക്കാനായെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റി‍ലി അറിയിച്ചു.തന്‍റെ ഫേസ്ബുക്ക് ബ്ലോഗിലുടെയാണ് ധനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
  ആനുകൂല്യങ്ങള്‍ വ്യാജമായി കൈപ്പറ്റിയിരുന്ന നിരവധി വ്യാജ ഗുണഭോക്താക്കളെ ഒഴിവാക്കിയതിലൂടെയാണ് സര്‍ക്കാരിന് ഈ നേട്ടം സ്വന്തമാക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പോലെയുളള വലിയ ക്ഷേമ പരിപാടികള്‍ നടത്താന്‍ ആധാറിന്‍റെ ഉപയോഗത്തിലൂടെ എളുപ്പത്തില്‍ സാധിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
  2018 മാര്‍ച്ച് വരെയുളള കണക്കാണിത്.
  ഇതുവരെ ആധാറിലൂടെ വിതരണം ചെയ്തത് 1,68,868 കോടി രൂപയാണെന്നും അദ്ദേഹം വ്യക്തമാക്കി. 2016 ല്‍ ആധാര്‍ ബില്‍ പാര്‍ലമെന്‍റ് പാസാക്കിയ ശേഷം 28 മാസങ്ങള്‍ കൊണ്ട് 122 കോടി ആളുകകള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കി. 18 വയസ്സിന് മുകളിലെ രാജ്യത്തെ 99 ശതമാനം ആളുകള്‍ക്കും ആധാര്‍ ലഭിച്ചതായി ധനമന്ത്രി വ്യക്തമാക്കുന്നു.

  By News60 ML| 2526 views

 • drinking sweetened drinkings may cause kidne disorder
  drinking sweetened drinkings may cause kidne disorder

  മധുര പാനീയങ്ങൾ കരൾ രോഗവും, സ്ട്രോക്കും ഉണ്ടാക്കും

  മധുര പാനീയങ്ങള്‍ അമിതവണ്ണത്തിനും ഓർമ ശക്തി കുറയുന്നതിനും കാരണമാകും

  മധുര പാനീയങ്ങൾ, സോഡ എന്നിവ അമിതമായി കുടിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല.
  ചൂടുകാലത്ത് ദാഹശമനത്തിലും ശരീര ക്ഷീണം അകറ്റാനും പാനീയങ്ങള്‍ നല്ലതാണ്. ത്രസിപ്പിക്കും ഫ്ലേവറും നിറവും സമ്മാനിക്കുന്ന ഈ പാനീയങ്ങള്‍ കാണാന്‍ ഭംഗിയാണെങ്കിലും ആരോഗ്യത്തിന് അത്ര നല്ലതല്ല. മധുര പാനീയങ്ങള്‍ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചൊന്നുമല്ല.
  മധുര പാനീയങ്ങൾ സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ കുറച്ചൊന്നുമല്ല. മധുര പാനീയങ്ങൾ, സോഡ എന്നിവ കുടിക്കുന്നതിലൂടെ കരൾ രോ​ഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം.
  യുഎസിലെ ജോൺ ഹോപ്പ്കിൻസ് ബ്ലൂംബർ​ഗ് സ്കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ​ഗവേഷകരാണ് പഠനം നടത്തിയത്. 3,003 സ്ത്രീകളിലും പുരുഷന്മാരിലുമാണ് പഠനം നടത്തിയപ്പോഴാണ് ഈ കണ്ടെത്തൽ. മധുര പാനീയങ്ങൾ കുടിച്ചാൽ സ്ട്രോക്ക്, ഡിമെൻഷ്യ എന്നിവയ്ക്കുള്ള സാധ്യത മൂന്നു മടങ്ങ് കൂടുതലാണെന്നും പഠനത്തിൽ പറയുന്ന. സ്ഥിരമായി മധുരപാനീയങ്ങൾ ഉപയോഗിക്കുന്നവരിൽ അവരുടെ തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലായിരിക്കുമെന്നും ​ഗവേഷകർ പറയുന്നു.

  By News60 ML| 2745 views

 • high court against kerala government against harthal
  high court against kerala government against harthal

  ഹർത്താൽ തമാശയല്ല, ജനവികാരം കാണുന്നില്ലേയെന്ന് സർക്കാരിനോട് കോടതി
  ദേശീയ പണിമുടക്ക്: ശബരിമല സര്‍വീസുകള്‍ തുടരുമെന്ന് കെഎസ്ആര്‍ടിസി

  ഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും  റഫാൽ ഇടപാട്: നിർമ്മലാ സീതാരാമനെതിരെ അവകാശലംഘന നോട്ടീസ്

  By News60 ML| 2300 views

 • govrnment will issue ordinance to prevent protest in harthals
  govrnment will issue ordinance to prevent protest in harthals

  ഹർത്താലിൽ ഇനി സ്വകാര്യമുതൽ നശിപ്പിച്ചാലും കുടുങ്ങും

  പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം

  ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും തുടര്‍ന്നുമുള്ള അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാ‍ർ.
  സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള ഓര്‍ഡിനൻസ് ഇറക്കാന്‍ സര്‍ക്കാര്‍ നീക്കം
  ഓര്‍ഡിനൻസ് ഇറക്കുന്ന കാര്യം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം പരിഗണിച്ചേക്കും. വീടുകൾ പാര്‍ട്ടിഓഫീസുകൾ കച്ചവട സ്ഥാപനങ്ങൾ എന്നിവക്കെതിരായ അക്രമം തടയാനാണ് നടപടി. അഞ്ച് വര്‍ഷം തടവ് ശിക്ഷയടക്കം കർശന വ്യവസ്ഥകൾ ഉള്‍പ്പെടുത്തി നിയമ നിര്‍മാണം നടത്താനാണ് നീക്കം നടക്കുന്നത്.
  അടുത്ത മന്ത്രിസഭാ യോഗത്തിന് ഈ ഓര്‍ഡിനന്‍സ് കൊണ്ടുവരാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

  എന്നാല്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ നിയമസഭാ സമ്മേളനം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്.

  ഈ മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സിറക്കുന്നതിന് ഭരണഘടനാ പരമായ തടസമുള്ളതിനാലാണ് ഇന്ന് നടക്കുന്ന പ്രത്യേക കാബിനറ്റ് യോഗത്തില്‍ ഓര്‍ഡിനന്‍സ് പരിഗണനയ്ക്കെത്തിച്ചിരിക്കുന്നത്.
  കഴിഞ്ഞ ഹര്‍ത്താല്‍ ദിവസമുണ്ടായ അക്രമങ്ങള്‍ സംസ്ഥാന വ്യാപക കലാപമായി മാറിയിരുന്നു. നിരവധി വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്കും നേരെ വ്യാപക അക്രമമാണ് അരങ്ങേറിയത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അക്രമം തടയാനുള്ള പ്രത്യേക നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

  By News60 ML| 2593 views

 • india vs australia 4th test day 5 in sydney rain delays play
  india vs australia 4th test day 5 in sydney rain delays play

  ഓസീസ് മണ്ണില്‍ ചരിത്രമെഴുതി ടീം ഇന്ത്യ

  ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി

  ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ.
  മഴമൂലം സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസത്തെ കളി വൈകിയതോടെ മത്സരം സമനിലയിലായതായി പ്രഖ്യാപിക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റിലും മെല്‍ബണ്‍ ടെസ്റ്റിലും നേടിയ വിജയത്തോടെ ഇന്ത്യ 2-1 ന് പരമ്പര സ്വന്തമാക്കി. പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റ് ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. വെളിച്ചക്കുറവും മഴയുമാണ് ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് വിജയത്തിന് തടസം നിന്നത്.ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കി. ഓസീസ് മണ്ണിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ക്യാപ്റ്റനെന്ന ബഹുമതിയും കോലിക്കാണ്. ഏഴ് ഇന്നിങ്‌സുകളില്‍ നിന്ന് 521 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് പരമ്പരയിലെ താരം. പരമ്പരയിലാകെ 1867 മിനിറ്റാണ് പൂജാര ക്രീസില്‍ നിന്നത്. 1258 പന്തുകളും താരം നേരിട്ടു.
  നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ ആദ്യ സെഷന്‍ മഴമൂലം ഉപേക്ഷിച്ചതോടെയാണ് മത്സരം ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്.

  By News60 ML| 4480 views

 • Brutal rituals against women
  Brutal rituals against women

  സ്ത്രീകളുടെ ചോര ചീന്തുന്ന അതിക്രൂരമായ ആചാരങ്ങൾ

  ഇവിടെ സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ഉള്ള ചര്‍ച്ചകളില്ല, പേരാട്ടങ്ങളില്ല  സ്ത്രീയെ ആചാരലംഘനങ്ങളുടെ പ്രതീകമായി മുറവിളികൂട്ടുന്ന ഒരു സമൂഹം നമ്മുട്ട് മുന്നിൽ ഇപ്പോൾ; എന്നാൽ സ്ത്രീ ആയി പിറന്നത് കൊണ്ട് മാത്രം അവൾ ബലിയാടാകേണ്ടി വരുന്ന നിരവധി ആചാരങ്ങൾ ഈ ലോകത്തുണ്ട് . അതിക്രൂരമായ ചില ആചാരങ്ങൾ

  സ്ത്രീ ശരീരത്തിനെ ആകർഷകമാക്കുന്നു അവളുടെ ലൈംഗിക അവയവങ്ങൾ ആണ് മാനഭംഗ ശ്രമങ്ങൾക്ക് വഴിയൊരുക്കുന്നത് എന്ന അന്ത വിശ്വാസത്തിൽ കൗമാരം കടക്കാത്ത പെൺകുട്ടികളെ കടുത്ത ക്രൂരതകള്‍ക്ക് ഇരയാക്കുന്ന ആചാരം . കട്ടിയേറിയ കല്ലുകള്‍, ചട്ടുകം, ഇരുമ്പ് തകിടുകള്‍ തുടങ്ങിയവ ചുട്ടുപഴുപ്പിച്ച് മാറിടത്തില്‍വച്ച് സ്തനങ്ങള്‍ കരിക്കും. ഇത് പലതവണ ആവര്‍ത്തിക്കും. ഇങ്ങനെ മാറിടത്തിലേല്‍ക്കുന്ന ശക്തമായ പൊള്ളലുകള്‍ സ്തന വളര്‍ച്ചയ്ക്കുള്ള ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടയും.

  മാതാപിതാക്കള്‍ ഈ ക്രൂരതയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കുന്നത് എന്നതാണ് വിചിത്രം

  ഇത് പീഡനത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പെണ്‍കുട്ടികളിലെ ആകര്‍ഷണ സ്വഭാവത്തെ അകറ്റി നിര്‍ത്തുമെന്നും ആഫ്രിക്കന്‍ ജനത വിശ്വസിക്കുന്നു. കാമറൂണ്‍, നൈജീരിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ സമാന പ്രാകൃത പീഡനം തുടര്‍ന്നുവരുന്നതായാണ് യു.എന്‍ റിപ്പോര്‍ട്ട്.ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളിലെ ഗോത്ര വിഭാഗം ഉള്‍പ്പടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരാണ് കല്ലുകളെയും ഇരുമ്പ് ഉപകരണങ്ങളെയും സ്തന നീക്കത്തിനായി ഉപയോഗിക്കുന്നത്. പ്രദേശത്തെ സമ്പന്ന കുടുംബങ്ങളാകട്ടെ സ്തനങ്ങളെ സമ്മര്‍ദത്തിലൂടെ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഇലാസ്റ്റിക് ബെല്‍റ്റുകളെയാണ് ആശ്രയിക്കുക.

  By News60 ML| 461 views

 • strike after harthal; common people life will be stucked
  strike after harthal; common people life will be stucked

  ബിജെപി ഹര്‍ത്താലിനു പിന്നാലെ എത്തുന്ന രണ്ടു ദിവസത്തെ പണിമുടക്കില്‍ സംസ്ഥാനത്ത് ജനജീവിതം സ്തംഭിക്കും

  കടകള്‍ അടപ്പിക്കില്ലെന്നും വാഹനങ്ങള്‍ തടയില്ലെന്നും നേതാക്കള്‍ പറയുമ്പോഴും 19 യൂണിയനുകള്‍ അണിനിരക്കുന്ന പണിമുടക്ക് ഹര്‍ത്താലായി മാറാനാണ് സാധ്യത.
  ശബരിമല പ്രശ്നത്തില്‍ ബിജെപിയും ശബരിമല കര്‍മസമിതിയും തുടരെത്തുടരെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ ജനവികാരം ശക്തമാവുകയും വ്യാപാര വ്യവസായ രംഗത്തെ വിവിധ സംഘടനകള്‍ നിലപാട് കടുപ്പിക്കുകയും ചെയ്തതിനു പിന്നാലെയാണ് സംയുക്ത ട്രേഡ് യൂണിയന്‍റെ 48 മണിക്കൂര്‍ പണിമുടക്ക്.
  ബിഎംഎസ് ഒഴികെ സംസ്ഥാനത്തെ 19 ട്രേഡ് യൂണിനുകളും പണിമുടക്കിന്‍റെ ഭാഗമാകുന്നതിനാല്‍ പണിമുടക്ക് ഹര്‍ത്താലിനെക്കാള്‍ ശക്തമാകാനാണ് സാധ്യത. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകളും ഓട്ടോ, ടാക്സി സര്‍വീസുകളും നിലയ്ക്കും. റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ പൊതുഗതാഗത മേഖലകളും പണിമുടക്കിന്‍റെ ഭാഗമാകും.
  പാല്‍, പത്രം എന്നിവയ്ക്കൊപ്പം വിനോദസഞ്ചാരികളെയും ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

  By News60 ML| 2433 views

Replay

pazhamkanji health benifits

ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്ത വാർത്ത നമ്മൾ അഭിമാന പൂർവം കേട്ടു . വാർത്ത വ്യാജമാണെങ്കിലും എന്നാൽ ഇപ്പോഴും പഴങ്കഞ്ഞി കുടിച്ചാൽ തടി വൈകുമെന്ന് പറഞ്ഞു മാറ്റി നിർത്തുന്നവർ അറിയുക ഇതൊക്കെയാണ് നല്ല സ്വാദുള്ള പഴകഞ്ഞിയുടെ ഗുണങ്ങൾ
അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മലയാളികൾക്കു എന്നും പ്രിയപ്പെട്ടത് തന്നെ .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം പഴങ്കഞ്ഞി പോലെ മറ്റൊന്നില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു.100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു
സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു

By News60 ML | 3785 views

Popular Videos

 • The Deopokhari festival
  The Deopokhari festival

  നേപ്പാളിലെ ‘ദേവ് പോഖരി” ആചാരം മനുഷ്യ മനസിനെ മരവിപ്പിക്കുന്ന കാഴ്ചയാണ്

  നേപ്പാളിലെ ഉള്‍ ഗ്രാമങ്ങളിലാണ് വര്‍ഷങ്ങളായി ഈ ആചാരം നിലനില്‍ക്കുന്നത്. ആട്ടിന്‍ കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം യുവാക്കള്‍ കുളത്തിലേക്ക് ചാടുകയും ആടിനെ ക്രൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.കാഠ്മണ്ഡു താഴ്വരയിലുള്ള ഖോക്കാന്‍ എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്.
  ഗ്രാമത്തിലെ രുദ്രമയി ക്ഷേത്രക്കുളത്തിലാണ് ആട്ടിന്‍കുട്ടിയെ വലിച്ചെറിയുന്നു
  ഇതിന് പിന്നാലെ 9 യുവാക്കള്‍ കുളത്തിലേക്ക് ചാടുന്നു. നീന്തിരക്ഷപെടാന്‍ ശ്രമിക്കുന്ന ആടിനെ പിടിക്കാനായി ഇവര്‍ മത്സരിക്കുന്നു. ഒരാളുടെ കയ്യില്‍നിന്നു പിടിവിടുവിക്കാന്‍ മറ്റുള്ളവര്‍ ആടിനെ ശക്തിയായി വലിക്കുന്നു. ആടിനെ വെള്ളത്തില്‍ത്തന്നെ നിരവധി തവണ പൊക്കി മലര്‍ത്തിയടിക്കുന്നു. ഇത്തരത്തില്‍ ക്രൂരമായി ആടിനെ കൊലപ്പെടുത്തുന്നതാണ് ആചാരം.ഒര് ആടിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് അതിനെ കൊല്ലാന്‍ 45 മിനിറ്റ് വരെയാണ് പ്രാപരിധി. ഈ നിശ്ചിത സമയത്തിനുള്ളില്‍ ആട് കൊല്ലപ്പെട്ടില്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് വെള്ളത്തില്‍ വച്ച് തന്നെ കഴുത്തു ഞെരിച്ചു കൊല്ലും.

  By News60 ML| 43461 views

 • Rolls Royce cullinan in India
  Rolls Royce cullinan in India

  റോള്‍സ് റോയ്‌സ് നിരയിലെ ആദ്യ എസ്.യു.വി 'കള്ളിനന്‍' നവംബറില്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്.  ഇവിടെ ഏകദേശം ഒമ്പത് കോടി രൂപയോളം വില വരും ഈ ആഡംബര രാജാവിന്. 1905-ല്‍ ദക്ഷിണാഫ്രിക്കയിലെ ഏതോ ഖനിയില്‍ നിന്ന് കുഴിച്ചെടുത്ത വിലമതിക്കാനാവാത്ത കള്ളിനന്‍ രത്നത്തിന്റെ പേരില്‍ നിന്നാണ് തങ്ങളുടെ ആദ്യ എസ്.യു.വിക്ക് കമ്പനി ഈ പേര് നല്‍കിയത്. ആ രത്‌നത്തോളം വിലമതിക്കുന്നതാണ് ഈ ബ്രിട്ടീഷ് ജന്മമെന്ന് ചുരുക്കം. 2015-ലാണ് ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി കാര്‍ പുറത്തിറക്കുമെന്ന് റോള്‍സ് റോയസ് പ്രഖ്യാപിച്ചത്. കേവലം നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരെയും അത്ഭുതപ്പെടുന്ന സൗന്ദര്യത്തോടെ ആദ്യ എസ്.യു.വി. അവതരിപ്പിക്കുകയും ചെയ്തു. റോള്‍സ് റോയ്സിന്റെ മുഖ്യ പടയാളിയായ ഫാന്റത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട രൂപത്തിലാണ് കള്ളിനന്‍ എസ്.യു.വി.യുടെ ഡിസൈന്‍. പുരാതന റോള്‍സ് റോയ്‌സുകളെ അനുസ്മരിപ്പിക്കുന്നതാണ് പിന്‍ഭാഗം. ഡി ബാക്ക് എന്ന് പറയും. ബൂട്ട് കപ്പാസിറ്റി 600 ലിറ്ററാണ്. എന്നാല്‍. അകത്തളത്തില്‍ ഏറെ ആധുനികത കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ ഇറങ്ങിയ റോള്‍സ് റോയ്സുകളില്‍ ഏറ്റവും മികച്ചതെന്ന് പറയാം. അഞ്ചു സീറ്ററാണ് ഈ എസ്.യു.വി. വേണമെങ്കില്‍ അത് നാലു സീറ്ററാക്കി മാറ്റാം. മറ്റൊരു വാഹനത്തിലും ഇതുവരെ പരീക്ഷിക്കാത്ത വ്യൂയിങ് സ്യൂട്ടാണ് മറ്റൊരു ആകര്‍ഷണം. ഇത് ഓപ്ഷണലാണ്. സ്വിച്ചിട്ടാല്‍ പിന്നിലെ ബൂട്ട് തുറന്ന് രണ്ട് കസേരകളും ഒരു ചെറിയ മേശയും പുറത്തേക്ക് വരും. പിന്നില്‍ സ്യൂയിസൈഡ് ഡോറാണ്. അതായത് തലതിരിഞ്ഞ ഡോറുകള്‍. സാധാരണ തുറക്കുന്നതിന് എതിര്‍വശത്തായിരിക്കും ഡോര്‍ ഹാന്‍ഡിലുകള്‍. ഇത്തരത്തിലുള്ള വാതിലുകള്‍ നല്‍കുന്ന ആദ്യ എസ്.യു.വി.യാണ് കള്ളിനന്‍.

  By News60 ML| 43958 views

 • A set of fire broke out at the Village office
  A set of fire broke out at the Village office

  ഗതികെട്ട് വില്ലേജ് ഓഫീസിന് തീയിട്ടു
  സിമി ക്യാംപ് കേസ്: 18 പേർ കുറ്റക്കാരെന്ന് കോടതി
  പോലീസിന് പിണറായിയുടെ താക്കീത്
  മൊയ്തീന് ഇത് ആദ്യമല്ല
  ഭൗതികശാസ്ത്രജ്ഞന്‍ ഇ സി ജോര്‍ജ് സുദര്‍ശന്‍(86) അന്തരിച്ചു

  By News60 ML| 60286 views

 • Royal enfield pegasus 500 models buyback exchange
  Royal enfield pegasus 500 models buyback exchange

  മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ റോയല്‍ എന്‍ഫീല്‍ഡ് പെഗാസസ് ലിമിറ്റഡ് എഡിഷനെ തിരിച്ചെടുത്ത് ഡീലര്‍ഷിപ്പുകള്‍

  ലിമിറ്റഡ് എഡിഷന്‍ പെഗാസസ് ബൈക്കുകള്‍ കമ്പനിയുടെ പ്രതിച്ഛായ ഉയര്‍ത്തുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കരുതിയത്. പക്ഷെ ഇന്ത്യയില്‍ സംഭവിച്ചത് മറിച്ചും. ഉടമകളില്‍ പലരും പെഗാസസിനെ മാലിന്യക്കൂനയില്‍ വലിച്ചെറിയാന്‍ തുടങ്ങിയതോടെ കമ്പനിക്ക് നില്‍ക്കള്ളിയില്ലാതായി. ലിമിറ്റഡ് എഡിഷനെന്നുപറഞ്ഞു ഉയര്‍ന്ന വിലയില്‍ പെഗാസസ് വിറ്റ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളെ വഞ്ചിച്ചെന്നാണ് ഉടമകളുടെ പ്രധാന ആരോപണം. 2 .49 ലക്ഷം രൂപ കൊടുത്തുവാങ്ങിയ പെഗാസസിന് എബിഎസ് സുരക്ഷ നല്‍കാന്‍പോലും കമ്പനി തയ്യാറായില്ല.ഇതോടെ രാജ്യത്തെ ഏതാനും ഡീലര്‍ഷിപ്പുകള്‍ വിറ്റ പെഗാസസുകള്‍ തിരിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുകയാണ്. സംതൃപ്തനല്ലെങ്കില്‍ വാങ്ങിയ പെഗാസസ് ഉടമയ്ക്ക് തിരിച്ചുനല്‍കാം. ബെംഗളൂരു, ചെന്നൈ, ഗുരുഗ്രാം നഗരങ്ങളിലെ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകളാണ് ഇപ്പോള്‍ ഇത്തരമൊരു നടപടി സ്വീകരിക്കുന്നത്.ചില ഡീലര്‍ഷിപ്പുകളില്‍ പെഗാസസ് തിരിച്ചെടുത്ത് പണം നല്‍കാന്‍ തയ്യാറാകുമ്പോള്‍, മറ്റു ചിലര്‍ പുതിയ ക്ലാസിക് 500 ഡെസേര്‍ട്ട് സ്‌റ്റോം എബിഎസ് അല്ലെങ്കില്‍ സ്‌റ്റെല്‍ത്ത് ബ്ലാക് എബിഎസ് പതിപ്പുമായി മോഡലിനെ കൈമാറ്റം നടത്താനാണ് അവസരം നല്‍കുക. സൗജന്യ ഒരുവര്‍ഷ വാറന്റി അല്ലെങ്കില്‍ രണ്ടു സൗജന്യ സര്‍വീസ് തുടങ്ങിയ ഓഫറുകളും പെഗാസസ് ഉടമകള്‍ക്ക് അതത് ഡീലര്‍ഷിപ്പുകള്‍ക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി വന്നുചേര്‍ന്ന പേരുദോഷം എത്രയുംപെട്ടെന്നു മായ്ച്ചുകളയാനുള്ള തിടുക്കത്തിലാണ് കമ്പനി. പുതിയ ഓഫറുകളും ആനുകൂല്യങ്ങളും പെഗാസസ് ഉടമകളുടെ പരാതി ഏറെക്കുറെ പരിഹരിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് കരുതുന്നു.

  By News60 ML| 43887 views

 • How a WhatsApp note triggered crash in Infibeam Avenues
  How a WhatsApp note triggered crash in Infibeam Avenues

  കമ്പനിക്കെതിരെയാണ് വെള്ളിയാഴ്ച വാട്‌സ്ആപ്പില്‍ സന്ദേശം പ്രചരിച്ചത്. കമ്പനിയില്‍ ഭരണപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളുണ്ടെന്ന് സൂചിപ്പിച്ചുകൊണ്ടുള്ള വാട്‌സ്ആപ്പ് സന്ദേശമാണ് ഒറ്റ ദിവസംകൊണ്ട് മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കിയത്‌. 2009 ജനുവരി ഏഴിന് സത്യം കമ്പ്യൂട്ടേഴ്‌സിന്റെ ഓഹരി മൂല്യം 83 ശതമാനം ഇടിഞ്ഞതിന്‌ ശേഷമുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ചയാണിത്.99200 കോടി രൂപയുടെ നിക്ഷേപമുള്ള കമ്പനി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത ആദ്യമായി ഇന്ത്യന്‍ ഇ കൊമേഴ്‌സ് കമ്പനിയാണ്‌.കമ്പനിയുടെ വിപണി മൂല്യം 13,105 കോടിയില്‍നിന്ന് 3,900 കോടിയായി വെള്ളിയാഴ്ച ഒറ്റ ദിവസം കൊണ്ട്‌ കുത്തനെ ഇടിഞ്ഞു.ബ്രോക്കറേജ് സ്ഥാപനമായ ഇക്വിറസ് കാപ്പിറ്റലിന്റെ പേരിലാണ് ഈ സന്ദേശം പ്രചരിച്ചത്. കമ്പനിയുടെ അക്കൗണ്ടിങ് സംവിധാനത്തില്‍ അപാകതകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടുള്ളതാണ് പ്രചരിച്ച സന്ദേശങ്ങള്‍.
  ഇന്‍ഫിബീം ഒരു ഉപ കമ്പനിക്ക് എട്ടു വര്‍ഷംകൊണ്ട് അടച്ചുതീര്‍ക്കാന്‍ ഈടില്ലാതെ പലിശരഹിത വായ്പ നല്‍കിയതായും ഇത് കമ്പനിയുടെ സാമ്പത്തിക അടിത്തറയ്ക്ക് അപകടകരമാണെന്നും സന്ദേശത്തില്‍ പറയുന്നു. കൂടാതെ, വലിയ ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ സ്ഥാപകരിലൊരാളെ ഉത്തരവാദിത്വത്തില്‍നിന്ന് നീക്കിയതായും സന്ദേശത്തിലുണ്ടായിരുന്നു. ഇത് ഓഹരി ഉടമകളിലുണ്ടാക്കിയ പരിഭ്രാന്തിയാണ് കമ്പനിയുടെ വിലത്തതകര്‍ച്ചയ്ക്ക് ഇടയാക്കിയത്‌.എന്നാല്‍, പ്രചരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹരിതമാണെന്ന് കമ്പനി വക്താവ് വ്യക്തമാക്കി. കമ്പനി നല്‍കിയിരിക്കുന്നത് ഹ്രസ്വകാല വായ്പയാണെന്നും കമ്പനിയെ ബാധിക്കുന്നല്ലെന്നും പറയുന്നു. മാത്രമല്ല പ്രമോട്ടര്‍മാരെ മാറ്റിയെന്ന വാര്‍ത്തയും കമ്പനി നിഷേധിച്ചു.

  By News60 ML| 43795 views

 • President Trump's New Presidential Limo Made Its Debut in Time for the U.N
  President Trump's New Presidential Limo Made Its Debut in Time for the U.N

  അമേരിക്കൻ പ്രസഡിന്റ് ഡൊണാൾഡ് ട്രംപിന് സഞ്ചരിക്കാന്‍ ഒബാമയുടെയുടെ കാലത്ത് നിർമിച്ച കാ‍ഡിലാക്ക് വണ്ണിന് പകരം പുതിയ ബീസ്റ്റ് .2015ൽ നിർമിച്ച കാഡിലാക്ക് വണ്ണിൽ നിന്ന് കാലികമായ മാറ്റങ്ങളോടെ ഏറ്റവും നൂതന ടെക്‌നോളജിയിലാണ് പുതിയ വാഹനം നിർമിച്ചത്. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളെല്ലാമുള്ള ബീസ്റ്റ് അടുത്തിടെ പുറത്തിറങ്ങിയ റഷ്യൻ പ്രധാനമന്ത്രിയുടെ വാഹനത്തെ കടത്തിവെട്ടും.ജനറല്‍ മോട്ടോഴ്‌സിന്റെ മിഡിയം ഡ്യൂട്ടി ട്രക്കിന്റെ പ്ലാറ്റ്‌ഫോമില്‍ നിര്‍മിച്ചിരിക്കുന്ന വാഹനത്തിന് ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. മൂന്നു കാറുകള്‍ നിര്‍മിക്കാനുള്ള കരാറാണ് ജനറല്‍ മോട്ടോഴ്‌സിന് ലഭിച്ചിരിക്കുന്നത്. ജനറല്‍ മോട്ടോഴ്‌സ് 15.8 മില്യണ്‍ ഡോളറിനാണ് (ഏകദേശം 100 കോടി രൂപ) പ്രസിഡന്റിനുള്ള ലിമോസിന്‍ കാറുകളുടെ കരാര്‍ സ്വന്തമാക്കിയത്.അതിനൂതന വാര്‍ത്താവിനിമയ സംവിധാനവും അടിയന്തിര ചികിത്സാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. കവചിത ഇന്ധന ടാങ്കും സുരക്ഷിതമായാണ് നിര്‍മിച്ചിരിക്കുന്നത്. നേരിട്ടു വെടിയേറ്റാലും തീപിടിക്കാതിരിക്കാനായി പ്രത്യേക ഫോം ഇതില്‍ നിറച്ചിട്ടുണ്ട്. ബൂട്ടിലും ഓക്‌സിജന്‍ സംവിധാനവും തീപിടിത്തത്തെ ചെറുക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. പിന്നില്‍ നാലുപേര്‍ക്ക് ഇരിക്കാന്‍ സാധിക്കും.

  By News60 ML| 65074 views

 • The beautiful Kinnaur in Himachal predesh
  The beautiful Kinnaur in Himachal predesh

  ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ

  ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന കിന്നൗർ ഹിമാചൽപ്രദേശിലാണ്

  ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്ന ഹിമാചൽ പ്രദേശിലെ മനോഹരമായ കിന്നൗർ .
  ദൈവത്തിനും മനുഷ്യർക്കും ഇടയിലുള്ളവർ താമസിക്കുന്ന ഇടമെന്നും യക്ഷികളുടെ വാസസ്ഥലമെന്നുമൊക്കെ നിറയേ വിശേഷണങ്ങളുള്ള ഈ നാട് ഹിമാചലിന്റെയും ഹിമാലയത്തിന്റെയും തികച്ചും വ്യത്യസ്തങ്ങളായ കാഴ്ചകൾ കാണുവാൻ പറ്റിയ നാടു കൂടിയാണ്.ടിബറ്റുമായി അതിർത്തി പങ്കിടുന്ന നാടായ കിനൗറിലാണ് ഇന്ത്യയിലെ ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. മാലിന്യത്തിന്റെ ഒരു പൊടി പോലും കലരാത്ത ഇവിടെ നിൽക്കുമ്പോൾ തന്നെ അതിൻറ മാറ്റങ്ങൾ അറിയുവാൻ സാധിക്കും എന്നാണ് അനുഭവസ്ഥർ പറയുന്നത് . പഴത്തോട്ടങ്ങളുടെയും പുൽമേടുകളുടെയൊക്കെ നാടായ ഈ ഹിമാചല്‍ ഗ്രാമത്തിന്‍റെ ഭംഗി വിവരിച്ചു തീർക്കുവാൻ സാധിക്കുന്ന ഒന്നല്ല. ഓരോ കോണിലും സഞ്ചാരികൾക്ക് ഓരോ കാഴ്ചകളും അനുഭവങ്ങളുമാണ് ഈ കൊച്ച് ഹിമാലയൻ ഗ്രാമം ഒരുക്കിയിരിക്കുന്നത്.
  ടിബറ്റുമായി അതിർത്തി പങ്കിടുന്ന ഇവിടം സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 4000 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ വരണ്ട് കടുത്ത തണുപ്പ് അനുഭവപ്പെടുന്ന ഇവിടെ എല്ലാക്കാലത്തും സന്ദർശിക്കുക അത്ര എളുപ്പമുള്ളതായിരിക്കില്ല. ജൂലൈ, ഓഗസ്റ്റ് മാസങ്ങളാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ച സമയം.

  By News60 ML| 125069 views

 • C class benz with more changes
  C class benz with more changes

  നാലു വര്‍ഷത്തിനു ശേഷം മാറ്റവുമായാണ് മെഴ്സിഡീസിന്റെ സി ക്ലാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്.സി ക്ലാസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയുമധികം മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സ്റ്റാന്‍ഡേര്‍ഡ് സി ക്ലാസിന് വേണ്ടതിന്റെ പകുതിയിലധികം പുതിയ ഭാഗങ്ങളാണിതിൽ ഉള്‍പ്പെടുത്തിയത് എന്നര്‍ഥം. പുതിയ ഫീച്ചറുകള്‍, എന്‍ജിന്‍ അപ്ഡേഷന്‍, സൗന്ദര്യവത്കരണം എന്നിവയെല്ലാം പുതിയ സി ക്ലാസില്‍ കമ്പനി നടത്തിയിട്ടുണ്ട്. മൂന്ന് വേരിയന്റുകളാണ് ഇപ്പോള്‍ വരുന്നത്. പ്രൈം, പ്രസ്റ്റീജ്, പിന്നെ എ.എം.ജി. വേരിയന്റും. ഇവയ്ക്ക് 40 ലക്ഷം, 40.25 ലക്ഷം, 48.50 ലക്ഷം എന്നിങ്ങനെയാണ് എക്‌സ് ഷോറൂം വില.ബി.എസ്. സ്റ്റേജ് 6 എന്‍ജിനുമായി ഇറങ്ങുന്ന ആദ്യ സി ക്ലാസാണിത്.
  1950 സി.സി. എന്‍ജിന്‍ വ്യത്യസ്ത കരുത്ത് നല്‍കുന്ന രണ്ട് സെഗ്മെന്റുകളാണ്. സി 220 ഡി 3800 ആര്‍.പി. എമ്മില്‍ 192 ബി.എച്ച്.പി. കരുത്താണ് ഉത്പാദിപ്പിക്കുക. സി 300 ഡി യാകട്ടെ 4200 ആര്‍.പി.എമ്മില്‍ 241 ബി.എച്ച്.പി. കരുത്താണ് നല്‍കുന്നത്. ഇവ രണ്ടും 9 ജി ട്രോണിക് ഓട്ടോമാറ്റിക്

  By News60 ML| 65515 views

 • amaala- rivera of middle east
  amaala- rivera of middle east

  രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ കടല്‍ തീരത്ത് സൗദി അറേബ്യ ആഢംബര ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു.

  സൗദി പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ഇതു സംബന്ധിച്ച വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചു. എണ്ണയിതര സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.
  മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് പ്രകൃതിയോട് ഇണങ്ങുന്ന ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 'അമാല' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മിഡിലീസ്റ്റിന്റെ തീരം എന്ന നിലയിലും അറിയപ്പെടും.ഹോട്ടലുകള്‍, സ്വകാര്യ വില്ലകള്‍, കലാ അക്കാദമികള്‍, ഉല്ലാസ ബോട്ട് ക്ലബ്ബുകള്‍ തുടങ്ങിയെല്ലാം പദ്ധതിയിലുണ്ടാകും. അതേ സമയം പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനുള്ള ഫണ്ടുകളെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളു. മൊത്തം ചിലവും പദ്ധതിയുടെ പൂര്‍ത്തീകരണ സമയവും സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് മുമ്പ് പ്രഖ്യാപിച്ച 26500 സ്‌ക്വയര്‍ കിലോമീറ്ററിലെ മെഗാ വികസന പദ്ധതികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

  By News60 ML| 44237 views

 • Rose island; an abandoned ghost town
  Rose island; an abandoned ghost town

  സാഹസികയാത്രികര്‍ക്ക് എന്നും പ്രിയപ്പെട്ട ഇടം കൂടിയാണ് ആന്‍ഡമാന്‍. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹങ്ങളില്‍ ഇപ്പോഴും മനുഷ്യവാസമില്ലാത്ത പല ദ്വീപുകളും ഉണ്ട്. പുറംലോകവുമായി ബന്ധമില്ലാത്ത മനുഷ്യവര്‍ഗം ഇപ്പോഴും ഈ കാടുകളിലുണ്ട്. 572 ദ്വീപുകളാണ് ഇവിടുള്ളത്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപസമൂഹത്തിലെ ഒരു അത്ഭുതമാണ് റോസ് ദ്വീപ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ദ്വീപാണ് റോസ് ദ്വീപ്. 1940 നു ശേഷം ഈ ദ്വീപ് തീര്‍ത്തും ഉപേക്ഷിക്കപ്പെട്ടു എന്ന് തന്നെ പറയാം. പൊളിഞ്ഞു വീഴാറായ പള്ളികളും, കെട്ടിടങ്ങളും, ശവകുടീരങ്ങളും കാട് കയറി വല്ലാത്തൊരു അന്തരീക്ഷമാണ് ഇവിടെ ഉണ്ടാക്കിയിരിക്കുന്നത്.

  By News60 ML| 125319 views

Recent Videos

 • pazhamkanji health benifits
  pazhamkanji health benifits

  ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യപ്രദമായ പ്രഭാതഭക്ഷണമായി UNESCO നമ്മുടെ പഴങ്കഞ്ഞിയെ തിരഞ്ഞെടുത്ത വാർത്ത നമ്മൾ അഭിമാന പൂർവം കേട്ടു . വാർത്ത വ്യാജമാണെങ്കിലും എന്നാൽ ഇപ്പോഴും പഴങ്കഞ്ഞി കുടിച്ചാൽ തടി വൈകുമെന്ന് പറഞ്ഞു മാറ്റി നിർത്തുന്നവർ അറിയുക ഇതൊക്കെയാണ് നല്ല സ്വാദുള്ള പഴകഞ്ഞിയുടെ ഗുണങ്ങൾ
  അത്താഴം കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഒരു മൺകലത്തിലിട്ട് തണുത്ത വെള്ളം ഒഴിച്ച് അടച്ചു വയ്ക്കുക. പിറ്റേന്ന് രാവിലെ ചുവന്നുള്ളിയും പച്ചമുളകോ കാന്താരിയോ ചതച്ചിട്ട് തൈരും അൽപം ഉപ്പും ചേർത്ത് കഴിക്കുന്നതിന്റെ രുചി മലയാളികൾക്കു എന്നും പ്രിയപ്പെട്ടത് തന്നെ .പ്രഭാതത്തിൽ മാത്രമല്ല ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും നൽകുന്ന ഭക്ഷണം പഴങ്കഞ്ഞി പോലെ മറ്റൊന്നില്ല .ചോറ് ഏറെ നേരം വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ ,പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർദ്ധിക്കുന്നു.100 ഗ്രാം ചോറിൽ അടങ്ങിയിരിക്കുന്ന 3.4 മില്ലിഗ്രാം അയേൺ 73.91 മില്ലീഗ്രമായി വർദ്ധിക്കുന്നു
  സെലേനിയവും തവിടും ധാരളമടങ്ങിയിരിക്കുന്ന കുത്തരി കൊണ്ടുള്ള പഴങ്കഞ്ഞിയാണ് ഏറ്റവും നല്ലത്.പഴങ്കഞ്ഞി പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ദഹനം സുഗമമാകുകയും ദിനം മുഴുവൻ ശരീരത്തിന് തണുപ്പ് ലഭിക്കുകയും ചെയ്യുന്നു. സെലേനിയം ധാരാളം അടങ്ങിയിരിക്കുന്നതിനാൽ സന്ധിവാതം,ഹൃദയസംബന്ധമായ അസുഖങ്ങൾ, ക്യാൻസർ എന്നിവ ഒരു പരിധിവരെ തടയുന്നു

  By News60 ML| 3785 views