వీడియోలని వెతకడం: #malayalamtraveleventsvideo

  • NISSAN KICKS COMING ON MARKET

    ക്രെറ്റയ്ക്ക് എതിരാളി എത്തുന്നു


    നിസാന്‍ കിക്ക്‌സ് എസ്‌യുവി ജനുവരി 22 -ന് വില്‍പ്പനയ്ക്കു വരും.

    നിസാന്‍ നിരയില്‍ ടെറാനയോക്ക് പകരക്കാരനായാണ് കിക്ക്‌സ് തലയുയര്‍ത്തുക. ഇന്ത്യയില്‍ എസ്‌യുവി തരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകളുമായി കളംനിറയുമെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.ശ്രേണിയില്‍ ആദ്യമെത്തുന്ന കിക്ക്‌സ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് പിടിവള്ളി നല്‍കും. നേരത്തെ ക്രെറ്റയ്ക്ക് മുമ്പില്‍ നിസാന്‍ ടെറാനോയ്ക്ക് മുട്ടുമടക്കേണ്ടി വന്നിരുന്നു. രാജ്യാന്തര വിപണിയിലുള്ള കിക്ക്‌സ് ഇന്ത്യയില്‍ എത്തുമ്പോള്‍ പരിഷ്‌കാരങ്ങള്‍ ഒരുപാട് എസ്‌യുവിക്ക് സംഭവിക്കുന്നുണ്ട്.
    റെനോ ഡസ്റ്ററും ക്യാപ്ച്ചറും ഉപയോഗിക്കുന്ന B0 അടിത്തറ നിസാന്‍ കിക്ക്‌സ് പങ്കിടും. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്‌സിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കിക്ക്‌സില്‍ അണിനിരക്കും.ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്‌സിലും. നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക.

    ద్వారా News60 ML | 908 ఎంతమంది చూసారు

  • Places to See in Mussoorie

    മലകളും തടാകങ്ങളും,വെള്ളച്ചാട്ടവും പൂന്തോട്ടങ്ങളുമുള്ള ഭൂമിയിലെ സ്വർഗ്ഗമാണ് മസൂറി കൂടാതെ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ, സഞ്ചാരികളെ മോഹിപ്പിക്കുന്ന ഹില്‍സ്റ്റേഷന്‍ ഏതാണെന്ന ചോദ്യത്തിനും ഒരൊറ്റ ഉത്തരമേയുള്ളൂ അത് മസൂറി എന്നാണ്.ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെഹ്‌റാഡൂൺ ജില്ലയിലെ ഒരു പട്ടണമാണ് മസൂറി . ഹിമാലയ നിരകളുടെ താഴ്വരകളിൽ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം കുന്നുകളുടെ രാജ്ഞി എന്നറിയപ്പെടുന്നു. ഇതിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ലന്തൂർ മിലിട്ടറി പട്ടണവും ഇരട്ടപട്ടണങ്ങൾ എന്നറിയപ്പെടുന്നു. കോളനി ഭരണത്തിന്‍റെ ശേഷിപ്പുകള്‍ അവശേഷിക്കുന്ന ഈ നഗരം ഒരുകാലത്ത് ചൂടില്‍ നിന്നും രക്ഷപ്പെടാനായി ബ്രിട്ടീഷുകാരാണ് കണ്ടെത്തിയത്.1823ലാണ് ഈ തണുപ്പിന്‍റെ കൊട്ടാരത്തെ ബ്രിട്ടീഷുകാര്‍ അവരുടെ സമ്മര്‍വെക്കേഷന്‍ കേന്ദ്രമാക്കി മാറ്റുന്നത്. സമുദ്രനിരപ്പിൽ നിന്ന് 2,000 മീ (6,600 ft) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മസൂറി ഉത്തരാഖണ്ഡ് ജില്ലയിലെ ഒരു പ്രധാന വിനോദ സഞ്ചാരമലമ്പ്രദേശമാണ്. വര്‍ഷംതോറും വിദേശത്തു നിന്നടക്കം ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഇവിടുത്തെ ഏറ്റവും വലിയ സവിശേഷത കുന്നുകളാണ്.

    ద్వారా News60 ML | 4183 ఎంతమంది చూసారు

  • Crescent Lake: Natural Wonder in the Gobi Desert, China

    ചൈനയിലെ മരുഭൂമിയില്‍ കാണുന്ന ക്രസന്റ് തടാകം പ്രപഞ്ചത്തിലെ തന്നെ ഒരത്ഭുതമാണ്.വടക്ക്പടിഞ്ഞാറന് ചൈനയിലെ ഡന്‍ഹുആങ്ങ് നഗരിയില്‍ നിന്നും ആറ് കിലോമീറ്റര്‍ തെക്കോട്ട് മാറിയാണ് ഈ തടാകം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം മഴ ലഭിക്കുന്ന അര്‍ദ്ധചന്ദ്രാകൃതിയില്‍ കാണുന്ന തടാകം സഞ്ചാരികള്‍ക്കും കാഴ്ച്ചകാര്‍ക്കും ഒരു അത്ഭുതമാണ് . തടാകത്തിന് ഏകദേശം 2000 വര്‍ഷം പഴക്കമുള്ളതായാണ് അനുമാനം. 218 മീറ്റര്‍ നീളവും 54 മീറ്റര്‍ വീതിയുമുള്ള ക്രെസന്റ് തടാകത്തില്‍ കാണുന്നത് പ്രകൃതിദത്തമായ ശുദ്ധജലമാണ്. തടാകത്തിന്റെ കാഴ്ച്ചയും ഒട്ടകപുറത്ത് കയറിയുള്ള മരുഭൂമി യാത്രയുമൊക്കെ എന്നും ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണ് .എന്നാല്‍ മാറുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍ കാരണം ഇപ്പോള്‍ ക്രെസന്റ് തടാകത്തിലെ ജലനിരപ്പ് താഴ്ന്നു വരികയാണ്.1960ല്‍ ശരാശരി അഞ്ച് മീറ്റര്‍ ആഴമുണ്ടായിരുന്ന തടാകത്തിന്റെ ജലനിരപ്പ് 1990 ആയപ്പോഴേക്കും ഒരു മീറ്ററില്‍ താഴെയായി എന്നാണ് പഠനങ്ങള്‍പറയുന്നത്

    ద్వారా News60 ML | 772 ఎంతమంది చూసారు

  • places to visit in december

    ക്രിസ്മസ്-പുതുവത്സര അവധിക്കാലം ചെലവിടാനായി ചിലയിടങ്ങൾ പരിചയപ്പെടാം.
    മഞ്ഞുമൂടിയ ഡിസംബറിൽ ക്രിസ്മസ് ആഘേഷമാക്കി മാറ്റുവാൻ തണപ്പിന്റെ പുതപ്പണിഞ്ഞ വാഗമണ്ണിലേക്ക് യാത്ര പേകാം.പൈന്‍മരങ്ങളുടെ മനോഹാരിതയും, തേയിലത്തോട്ടങ്ങളുടെ ഊഷ്മളതയും വാഗമണില്‍ എത്തുന്ന ഏതൊരു സഞ്ചാരിയുടേയും ഹൃദയം കവരും. കരിമ്പാറക്കൂട്ടങ്ങളുടെ ഓരം ചേർന്ന്, വളഞ്ഞുപുളഞ്ഞുകിടക്കുന്ന റോഡുകൾ വാഗമണിലേക്കുള്ള യാത്ര. സഞ്ചാരികൾക്ക് അവിസ്മരണീയമായിരിക്കും.നോക്കെത്താത്ത ദൂരത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടവും ഒക്കെ വാഗമൺ യാത്രയിലെ സുന്ദരകാഴ്ചകളാണ്.തണുത്ത കാറ്റും കോടമഞ്ഞുമാണ് ഇവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നത്.
    കോടമഞ്ഞിന്റെ ഇടയിലൂടെ കാണുന്ന വാഗമണ്ണിൻറെ സൗന്ദര്യം കണ്ടുതന്നെ ആസ്വദിക്കണം.
    എത്ര തവണ പോയാലും ഒരിക്കലും മടുപ്പിക്കാതെ ഓരോ തവണയും പുതിയ പുതിയ കാഴ്ചകൾ ഒരുക്കുന്ന വാഗമണ്ണിൽ കണ്ടു തീർക്കുവാൻ ഒട്ടേറെ സ്ഥലങ്ങളുണ്ട്. ക്രിസ്മസ് അവധിക്കായി വാഗമൺ തന്നെ തെരഞ്ഞെടുക്കാം.പൈൻ ഫേറസ്റ്റ്.പരുന്തുംപാറ, തങ്ങൾ പാറ,വെള്ളച്ചാട്ടങ്ങള്‍,മെട്ടക്കുന്ന്, തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. കോട്ടയത്തു നിന്നും 65 കിലോമീറ്റർ അകലെയാണ് വാഗമൺ സ്ഥിതി ചെയ്യുന്നത്. പാലാ-ഈരാറ്റുപേട്ട-വെള്ളിക്കുളം വഴി ഇവിടെ എത്താം. പാലായിൽ നിന്നും 37 കിലോമീറ്ററാണ് ഇവിടേക്കുള്ളത്.
    തിരുവന്തപുരത്തു നിന്നും കന്യാകുമാരി വരെ റോഡ് മാർഗം ഒരു യാത്ര പോയാൽ നിരവധി കാഴ്ചകളുണ്ട് നിങ്ങൾക്ക് ആസ്വദിക്കാൻ.

    ద్వారా News60 ML | 648 ఎంతమంది చూసారు

  • Kerala's first Dream Coconut Villa Resort

    കേരളത്തിലെ ആദ്യ ഹില്‍സ് സ്റ്റേഷന്‍ കോക്കനട്ട് ടൂറിസ്റ്റ് ഹബ് മൂന്നാറിൽ

    ടൂറിസം മേഖലയ്ക്കും മൂന്നാറിനും പുത്തന്‍ ഉണര്‍വേകി മൂന്നാറിലെ ഡ്രീം കോക്കനട്ട് വില്ലാ റിസോര്‍ട്ട്.കേരളത്തനിമ കാണാന്‍ എത്തുന്ന സഞ്ചാരികൾക്കായി ,പൂര്‍ണ്ണമായി തെങ്ങിന്‍ തടിയില്‍ തീര്‍ത്ത കോട്ടേജുകളും വില്ലകളും ഒരുക്കി മുന്നാറിലെ ഡ്രീം കോക്കനട്ട് വില്ലാ റിസോര്‍ട്ട്. കേരളത്തിലെ പ്രഥമ ഹില്‍സ് സ്റ്റേഷന്‍ കോക്കനട്ട് ടൂറിസ്റ്റ് ഹബായി മാറുന്നു. സ്വദേശികളും വിദേശികളുമടക്കം നിരവധിയാളുകളാണ് ഇതിനോടകം പുതുമ നിറഞ്ഞ ഈ ഡ്രിം കോക്കനട്ട് റിസോര്‍ട്ട് വില്ലാ സന്ദര്‍ശിക്കുന്നത്. മുന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന ലോക സഞ്ചാരികള്‍ക്ക് കേരവൃക്ഷത്തിന്റെ കരകൗശലങ്ങള്‍ കൊണ്ട് വിസ്മയം തീര്‍ക്കുന്ന റിസോര്‍ട്ട് പുതിയ ടൂറിസം കാഴ്ച്ചപ്പാടകളുടെ നേര്‍ക്കാഴ്ച്ചയാണ്.പ്രവാസി മലയാളിയായ സക്കീര്‍ ഹുസൈന്റെ മനസ്സിൽ വിരിഞ്ഞ ആശയവും സ്വപ്ന സാക്ഷാതകാരവുമാണ് ഡ്രിം കോക്കനട്ട് വില്ലാ റിസോര്‍ട്ട്.

    ద్వారా News60 ML | 956 ఎంతమంది చూసారు

  • empanel employees pf ksrtcdismissal; many services of ksrtc got cancelled

    ബെല്ലടിച്ച് ഇറക്കി വിട്ടവർ; സർവീസുകൾ മുടങ്ങി കെഎസ്ആര്‍ടിസി

    ദീര്‍ഘദൂര സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താന്‍ കെഎസ്ആര്‍ടിസി എംഡി നിര്‍ദേശിച്ചിട്ടുണ്ട്


    എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് സംസ്ഥാനത്തുടനീളം ഇന്നും നിരവധി കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി.
    ഹൈക്കോടതിവിധി പാലിക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആർ.ടി.സി. 3861 താത്കാലിക കണ്ടക്ടർമാരെ പിരിച്ചുവിട്ടു. പി.എസ്.സി. പട്ടികയിലുള്ളവരെ നിയമിക്കാൻ നടപടിയെടുക്കാത്തതിൽ ഹൈക്കോടതി തിങ്കളാഴ്ചയും അതൃപ്തി പ്രകടിപ്പിച്ചതിനിടെയാണ് നടപടി.
    രാവിലെ പതിവുപോലെ ജോലിക്കെത്തിയപ്പോഴാണ് പുറത്തായ വിവരം മിക്കവരും അറിയുന്നത്.
    പലരും പൊട്ടിക്കരഞ്ഞു. പത്തുവർഷത്തോളം സർവീസുള്ളവർവരെ ജോലി നഷ്ടമായ കൂട്ടത്തിലുണ്ട്. കോട്ടയത്ത് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡ് കെട്ടിടത്തിനു മുകളിൽ കയറി ജീവനക്കാരൻ ആത്മഹത്യാഭീഷണി മുഴക്കി. കണ്ടക്ടർ കുട്ടനാട്‌ മിത്രക്കരി വി.എസ്‌. നിഷാദാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സഹപ്രവർത്തകർ ഇടപെട്ട് അനുനയിപ്പിച്ച് താഴെയിറക്കി.

    ద్వారా News60 ML | 747 ఎంతమంది చూసారు

  • KRUBERA CAVE OR VORONYA CAVE

    ജോര്‍ജിയായിലെ Abkhazia ലെ പടിഞ്ഞാറന്‍ Caucasus മല നിരകളിലാണ് ഭൂലോകത്തെ ഏറ്റവും ആഴമേറിയ ഗുഹ ആയ Krubera Cave സ്ഥിതിചെയ്യുന്നത്. 2,197 m. ആഴമുള്ള ഗുഹ
    രണ്ടായിരം മീറ്ററില്‍ കൂടുതല്‍ ആഴമുള്ള ലോകത്തിലെ ഏക ഗുഹ കൂടി ആണ് .ഈ ദൂരം സമുദ്ര നിരപ്പില്‍ നിന്നും താഴേക്കുള്ള ദൂരം അല്ല , മറിച്ച് ഗുഹാമുഖത്ത്‌ നിന്നും ഗുഹയുടെ അവസാനം വരെയുള്ള ലംബമായ നീളം ആണ് .
    1000m മുകളില്‍ താഴ്ചയുള്ള മറ്റു അഞ്ചു ഗുഹകള്‍ കൂടി ഈ പ്രദേശത്ത് ഉണ്ട്. സമുദ്രനിരപ്പില്‍ നിന്നും 2,256m ഉയരത്തിലാണ് Krubera Cave ന്റെ സ്ഥാനം. ഉക്രേനിയന്‍ സ്പീളിയോലോജിസ്റ്റ് ആയ Gennadiy Samokhin ആണ് 2012 ഇത്രയും താഴ്ചയില്‍ ചെന്ന് പര്യവേഷണം നടത്തി ലോക റെക്കോര്‍ഡ് ഇട്ടത്

    ద్వారా News60 ML | 989 ఎంతమంది చూసారు

  • ‘Rare Black Rose’ Only Grows in a Village in Turkey

    ലോകത്ത് ഒരേ ഒരിടത്ത് മാത്രം വളരുന്ന ''ബ്ലാക്ക് റോസ്''

    ടര്‍ക്കിയിലെ യൂഫ്രേറ്റസ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ''ഹല്‍ഫെറ്റി'' എന്ന ഗ്രാമത്തില്‍ മാത്രമാണ് ഈബ്ലാക്ക് റോസ് വളരുന്നത്


    ചുവപ്പ്, മഞ്ഞ, പിങ്ക്,വെള്ള തുടങ്ങി നിരവധി നിറങ്ങളില്‍ റോസാപ്പൂക്കള്‍ നാം കാണാറുണ്ടെങ്കിലും കറുത്ത റോസയെപ്പറ്റി അധികമാരും കണ്ടിട്ടുണ്ടാകില്ല ചിന്തിച്ചിട്ടുമുണ്ടാകില്ല .എന്നാൽ ഈ ബ്ലാക്ക് റോസ് ലോകത്ത് ഒരു രാജ്യത്ത് മാത്രമേ വളരുന്നുണ്ട് .ടര്‍ക്കിയിലെ യൂഫ്രേറ്റസ് നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ''ഹല്‍ഫെറ്റി'' എന്ന ഗ്രാമത്തില്‍ മാത്രമാണ് ഈബ്ലാക്ക് റോസ് വളരുന്നത്.

    ద్వారా News60 ML | 645 ఎంతమంది చూసారు

  • silent valley remains closed after flood

    സൈലന്റായി സൈലന്റ് വാലി

    ദേശീയോദ്യാനം അടഞ്ഞുകിടക്കുന്നതറിയാതെ നിരവധിപേര്‍ നിത്യേന ഇവിടെ വരെയെത്തി മടങ്ങുകയാണ്

    നവംബറില്‍ സഞ്ചാരികളെത്തേണ്ട സമയമായിട്ടും സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നു. ഓഗസ്റ്റിലെ മഴക്കെടുതികളെത്തുടര്‍ന്ന് അടച്ചിട്ട സൈലന്റ് വാലി ദേശീയോദ്യാനം ഇനിയും സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കാനായിട്ടില്ല. മണ്ണിടിഞ്ഞും മരംവീണും ഉരുള്‍പൊട്ടലുണ്ടായും ഏകദേശം അമ്പതോളം ഇടങ്ങളിലാണ് ഗതാഗതത്തിന് തടസ്സമുണ്ടായിരിക്കുന്നത്.ചിലയിടങ്ങളില്‍ റോഡ് പകുതിയും ഒലിച്ചുപോയിട്ടുണ്ട്. കുന്തിപ്പുഴയ്ക്ക് കുറുകേയുള്ള തൂക്കുപാലം സഞ്ചാരയോഗ്യമല്ലാത്തവിധം നശിക്കുകയും ചെയ്തു. ദേശീയോദ്യാനം അടഞ്ഞുകിടക്കുന്നതറിയാതെ ഇതര സംസ്ഥാനങ്ങളില്‍നിന്നുള്‍പ്പെടെ നിരവധിപേര്‍ നിത്യേന ഇവിടെവരെയെത്തി മടങ്ങുകയാണ്.ആദ്യമായാണ് സൈലന്റ് വാലിയില്‍ ഇത്രയധികദിവസം നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെയെത്തുന്ന വിനോദസഞ്ചാരികളെ മാത്രം ആശ്രയിച്ച് ഉപജീവനം കണ്ടെത്തിയിരുന്നവര്‍ വരുമാനമില്ലാതെ ബുദ്ധിമുട്ടിലാണ്.സൈലന്റ് വാലി ഗൈഡുകളായി ജോലിചെയ്തിരുന്നവര്‍ നിലവില്‍ വാച്ചര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. സൈലന്റ് വാലി റെയ്ഞ്ച് ഓഫീസ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന വനവിഭവങ്ങള്‍ വില്പനനടത്തുന്ന കടകളും ഇതോടെ നഷ്ടത്തിലായി.

    ద్వారా News60 ML | 1589 ఎంతమంది చూసారు

  • Carvashco is the only night out where humans will be released.

    രാത്രി മാത്രം മനുഷ്യർ പുറത്തിറങ്ങുന്ന അപൂർവ നഗരമാണ് കാർവാഷ്ക്കോ.

    ക്രൊയേഷ്യയുടെയും സെർബിയയുടെയും ഭാഗം ചേർന്നുണ്ടായ ക്രാക്കോഷ്യ എന്ന രാജ്യത്തിലാണ് കാർവാഷ്ക്ക എന്ന നഗരം സ്ഥിതി ചെയ്യുന്നത്.ബോസ്‌നിയൻ അതിർത്തിയോട് ചേർന്ന ഈ സ്ഥലം ലോകത്തിലെ നിഗൂഢമായ സ്ഥലങ്ങളിലൊന്നാണ് .ഒരു ഷോപ്പിംഗ് മാളും പാർക്കും സ്‌കൂളും ഉള്ള ആയിരത്തിൽ താഴെ മാത്രം ആളുകൾ പാർക്കുന്ന സാധാരണ നഗരം. പകൽ സമയങ്ങളിൽ ഒരു മാന്വഷ്യരെയും പുറത്തു കാണാൻ കഴിയില്ല .ബസോ കാറോ മറ്റ് വാഹനങ്ങളോ ഇല്ല .പോസ്റ്റ് ഓഫിസും ആശുപത്രിയും ഉണ്ടെങ്കിലും അവർക്കത് ആവശ്യമില്ല. രാജ്യത്തെ സെൻസr റിപ്പോർട്ടിലും ഇവർ പെടില്ല ..കാർവാഷ്ക്ക നഗരത്തിനു ജീവൻ വയ്ക്കുന്നത് രാത്രികളിലാണ്.
    ശപിക്കപ്പെട്ട നഗരം അതാണ് കാർവാഷ്ക്ക എന്ന വാക്കിന്റെ അർത്ഥം . രാത്രികളെ പകലുകളാക്കി മാറ്റുന്ന ഇവർ ദുർമാത്രവാദവും സാത്താൻ സേവയുമായി നടക്കുന്നവരാണ്.മറ്റുള്ളവരുമായി ഇടപെടാൻ ഇവർക്ക് യാതൊരു താത്പര്യവുമില്ല . ഉപാസനങ്ങളും മന്ത്രങ്ങളുമായി ജീവിക്കുമ്പോൾ സർക്കാരും ഭരണകൂടവുമാണ് നോക്കുകുത്തികളാകുന്നത്. ഇവരുമായി സഹകരിക്കാൻ സർക്കാർ നടത്തിയ ശ്രമങ്ങളെല്ലാം പലപ്പോഴും പരാചയപെടുകയായിരുന്നു .

    ద్వారా News60 ML | 6767 ఎంతమంది చూసారు

  • Lake Lucerne from Switzerland

    ലുസേൺ തടാകം ആരെയും മോഹിപ്പിക്കും

    വിനോദ സഞ്ചാരികളുടെ മനം കവരുന്ന നാടാണ് സ്വിസർലണ്ടിലെ ലൂസേൺ തടാകം .

    സെൻട്രൽ സ്വിറ്റ്സർലന്റിലെ ഏറ്റവും ജനസംഖ്യയുള്ള ലൂസേൺ നഗരത്തിലാണ് ലൂസേൺ തടാകം . ഇവിടെ മൂന്ന് മുനിസിപ്പാലിറ്റികളും മൂന്ന് പട്ടണങ്ങളും സ്ഥിതി ചെയ്യുന്നു.ലൂസേർണിൻറെ ഔദ്യോഗിക ഭാഷ ജർമനാണ് . നിരവധി തടാകങ്ങൾ കൂടി കലർന്ന് കിടക്കുന്നതിനാൽ ലുസേൺ തടാകത്തിൻറെ രൂപം സങ്കീർണമാണ് . മലകൾക്കിടയിലായി കാണുന്ന ലുസേൺ തടാകത്തിലെ ബോട്ടിങ് മറ്റൊരു പ്രത്യേകതയാണ്.തടാകങ്ങളെയും മലകളെയും ചുറ്റിയും മുറിച്ച് സ്യൂറിക്കില്‍ നിന്നു ലുസേണിലേക്കുള്ള യാത്ര വഴി നീളെ തുരങ്കങ്ങളുമു ള്ള പുരാതനമായ ഒരു പാതയിലൂടെയാണ്. അമ്പതോ നൂറോ മീറ്റര്‍ നീളമുള്ള ചെറിയ ടണലുകളും പത്തും ഇരുപതും കിലോമീറ്റര്‍ നീളമുള്ള വലിയ തുരങ്കങ്ങളും ഇതിലുണ്ട്. മിക്കതിന്റെയും മുകളില്‍ മരങ്ങള്‍ കാണാം.റോഡിന്റെ ലെവല്‍ വ്യതിയാനം വരാതിരിക്കാന്‍ ഗ്രീന്‍ ടോപ്പ് നഷ്ടപ്പെടുത്താതെ മരങ്ങള്‍ക്കു താഴേക്കൂടി ചുണ്ണാമ്പുപാറകള്‍ നിറഞ്ഞ മലകളും അതു തുരന്ന് കടന്നു പോകുന്ന പാതകളും താണ്ടി തടാകങ്ങളെയും ഗ്രാമങ്ങളെയും വലം വെച്ച് മണിക്കൂറുകള്‍ നീണ്ടതാണ് ലൂസേണിലേക്കുള്ള യാത്ര.
    Travel

    ద్వారా News60 ML | 1337 ఎంతమంది చూసారు

  • amaala- rivera of middle east

    രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ കടല്‍ തീരത്ത് സൗദി അറേബ്യ ആഢംബര ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചു.


    സൗദി പബ്ലിക് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ഇതു സംബന്ധിച്ച വമ്പന്‍ പദ്ധതി പ്രഖ്യാപിച്ചു. എണ്ണയിതര സമ്പദ് വ്യവസ്ഥയെ കൂടുതല്‍ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി.
    മെഡിറ്ററേനിയന്‍ കടലിനോട് ചേര്‍ന്ന് പ്രകൃതിയോട് ഇണങ്ങുന്ന ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നത്. 'അമാല' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മിഡിലീസ്റ്റിന്റെ തീരം എന്ന നിലയിലും അറിയപ്പെടും.ഹോട്ടലുകള്‍, സ്വകാര്യ വില്ലകള്‍, കലാ അക്കാദമികള്‍, ഉല്ലാസ ബോട്ട് ക്ലബ്ബുകള്‍ തുടങ്ങിയെല്ലാം പദ്ധതിയിലുണ്ടാകും. അതേ സമയം പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനുള്ള ഫണ്ടുകളെ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ളു. മൊത്തം ചിലവും പദ്ധതിയുടെ പൂര്‍ത്തീകരണ സമയവും സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായിട്ടില്ല.രാജ്യത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് മുമ്പ് പ്രഖ്യാപിച്ച 26500 സ്‌ക്വയര്‍ കിലോമീറ്ററിലെ മെഗാ വികസന പദ്ധതികളുടെ ഭാഗമാണിതെന്ന് അധികൃതര്‍ അറിയിച്ചു.

    ద్వారా News60 ML | 44827 ఎంతమంది చూసారు

  • The Deopokhari festival

    നേപ്പാളിലെ ‘ദേവ് പോഖരി” ആചാരം മനുഷ്യ മനസിനെ മരവിപ്പിക്കുന്ന കാഴ്ചയാണ്

    നേപ്പാളിലെ ഉള്‍ ഗ്രാമങ്ങളിലാണ് വര്‍ഷങ്ങളായി ഈ ആചാരം നിലനില്‍ക്കുന്നത്. ആട്ടിന്‍ കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം യുവാക്കള്‍ കുളത്തിലേക്ക് ചാടുകയും ആടിനെ ക്രൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.കാഠ്മണ്ഡു താഴ്വരയിലുള്ള ഖോക്കാന്‍ എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്.
    ഗ്രാമത്തിലെ രുദ്രമയി ക്ഷേത്രക്കുളത്തിലാണ് ആട്ടിന്‍കുട്ടിയെ വലിച്ചെറിയുന്നു
    ഇതിന് പിന്നാലെ 9 യുവാക്കള്‍ കുളത്തിലേക്ക് ചാടുന്നു. നീന്തിരക്ഷപെടാന്‍ ശ്രമിക്കുന്ന ആടിനെ പിടിക്കാനായി ഇവര്‍ മത്സരിക്കുന്നു. ഒരാളുടെ കയ്യില്‍നിന്നു പിടിവിടുവിക്കാന്‍ മറ്റുള്ളവര്‍ ആടിനെ ശക്തിയായി വലിക്കുന്നു. ആടിനെ വെള്ളത്തില്‍ത്തന്നെ നിരവധി തവണ പൊക്കി മലര്‍ത്തിയടിക്കുന്നു. ഇത്തരത്തില്‍ ക്രൂരമായി ആടിനെ കൊലപ്പെടുത്തുന്നതാണ് ആചാരം.ഒര് ആടിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് അതിനെ കൊല്ലാന്‍ 45 മിനിറ്റ് വരെയാണ് പ്രാപരിധി. ഈ നിശ്ചിത സമയത്തിനുള്ളില്‍ ആട് കൊല്ലപ്പെട്ടില്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് വെള്ളത്തില്‍ വച്ച് തന്നെ കഴുത്തു ഞെരിച്ചു കൊല്ലും.

    ద్వారా News60 ML | 44095 ఎంతమంది చూసారు

  • passport value of world details out

    ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തു വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്‌. ജപ്പാന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് വിസയില്ലാതെ 189 രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്താനാകുമെന്നതാണ് പ്രത്യേകത.
    സിംഗപ്പൂരിനൊപ്പം ജര്‍മനിയാണ് പാസ്‌പോര്‍ട്ട് മൂല്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം.വിസയില്ലാതെ 188 രാജ്യങ്ങളില്‍ ഇരു രാജ്യങ്ങളുടെയും പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശനം നടത്താം. പട്ടികയില്‍ 76-ാം സ്ഥാനത്താണ് ഇന്ത്യ. 56 രാജ്യങ്ങളിലാണ് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് സന്ദര്‍ശിക്കാന്‍ കഴിയുക.പട്ടികയില്‍ അതിവേഗ സ്ഥാന കയറ്റം നേടിയിരിക്കുന്നത് യുഎഇ ആണ്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് 38 സ്ഥാനം മെച്ചപ്പെടുത്തി യുഎഇ ഇപ്പോള്‍ 23-ാം സ്ഥാനത്താണ്.

    ద్వారా News60 ML | 19245 ఎంతమంది చూసారు

  • The Army of Pope Ponthifical Swiss Guard

    അപ്പോസ്തലീക കൊട്ടാരത്തിന്റെ സുരക്ഷ ഉൾപ്പടെ ആഗോള കത്തോലിക്കാ സഭയുടെ തലവനായ മാർപ്പാപ്പയുടെ സുരക്ഷയ്ക്ക്
    തങ്ങളുടെ തന്നെ ജീവൻ പകരം വെയ്ക്കാൻ തയ്യാറായി ഇറങ്ങിയ , വത്തിക്കാൻ നഗരത്തിന്റെ യഥാർത്ഥ സേനയാണ് സ്വിസ്സ് ഗാർഡ്



    ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ കീഴിൽ 1506 ൽ സ്ഥാപിക്കപ്പെട്ട പൊന്തിഫിക്കൽ സ്വിസ് ഗാർഡ് , തുടർച്ചയായ പ്രവർത്തനത്തിലെ ഏറ്റവും പഴക്കം ചെന്ന സയനീക യൂണിറ്റുകളിൽ ഒന്നാണ്



    വസ്ത്രധാരണത്തിൽ നീല, ചുവപ്പ്, ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങൾ പ്രത്യക്ഷപെടുന്നു. മാർപ്പാപ്പയ്ക്ക് ആധുനീക സുരക്ഷ ഒരുക്കുന്ന അംഗ രക്ഷാകർ ഉണ്ടെങ്കിലും
    ഹാലേർഡ് പോലുള്ള പരമ്പരാഗത ആയുദ്ധങ്ങൾ കൂടാതെ ആധുനീക തോക്കുകളും സ്വിസ് ഗാർഡ് സജീകരിച്ചിരിക്കുന്നു .







    1981 ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയ്ക്ക് നേരെ ഉണ്ടായ വധശ്രമത്തിന് ശേഷം , ഗാർഡിനെ നയിക്കുന്ന വക്താക്കൾക്ക് ശക്തമായ പ്രാധാന്യം കൈവന്നിട്ടുണ്ട്.






    നിരായുധപരമായ പോരാട്ടങ്ങളിലും ചെറു ആയുദ്ധ പരിശീലനത്തിലും പ്രാവീണ്യം നേടിയവരാണ് സ്വിസ് ഗാർഡ് .

    സ്വിസ് ആർമഡ് ഫോഴ്‌സിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 19 നും 30 നും ഇടയ്ക്ക് പ്രായമുള്ള അവിവാഹിതരായ കത്തോലിക്കാ പുരുഷന്മാർക്ക് മത്രമേ സ്വിസ് ഗാർഡിൽ ചേരാൻ സാധിക്കു...

    ద్వారా News60 ML | 5915 ఎంతమంది చూసారు

  • Vidhyasagar Sethu Cable Bridge in India

    ഇരുപത്തിരണ്ടുവർഷം കൊണ്ട് പണിതുയർത്തിയ, ഏഷ്യയിലെ ഏറ്റവും വലിയ കേബിൾ പാലമാണ് വിദ്യാസാഗർ സേതു.കൊൽക്കത്തയിലെ ഹൗറ പാലത്തിനൊപ്പം മികച്ചതും പ്രസിദ്ധവുമാണ് നിർമാണചാതുര്യം കൊണ്ട് വിസ്മയിപ്പിക്കുന്ന വിദ്യാസാഗർ സേതു.1972 ലാണ് വിദ്യാസാഗർ സേതുവിന്റെ ശിലാസ്ഥാപനം അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നിർവഹിച്ചത്. പിന്നീട് വർഷങ്ങളോളം നിർമാണങ്ങൾ ഒന്നും നടക്കാതിരുന്ന പാലത്തിന്റെ പണികൾ പുനരാരംഭിച്ചത് 1979 ലാണ്. ഏകദേശം 823 മീറ്റർ നീളത്തിൽ 35 മീറ്റർ വീതിയിലാണ് പാലം പണിതിരിക്കുന്നത്. ഒരു ഫാൻ എന്ന് തോന്നിപ്പിക്കുന്ന തരത്തിൽ, ഏകദേശം 128 മീറ്റർ ഉയരമുള്ള രണ്ടു തൂണുകളിൽ നിന്നും 152 കേബിളുകളിലാണ് പാലത്തെ ബന്ധിപ്പിച്ചു നിർത്തിയിരിക്കുന്നത്. ഇരുപത്തിരണ്ടുവർഷങ്ങൾ നീണ്ട നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിച്ച്, 1992 ഒക്ടോബർ 10 നാണ് ബംഗാളിലെ നവോത്ഥാന നായകനായ ഈശ്വരചന്ദ്ര വിദ്യാസാഗറിന്റെ നാമം നൽകി, പൊതുജനങ്ങൾക്കായി പാലം തുറന്നു കൊടുത്തത്ഹൂഗ്ലി നദിയും, ഉദയാസ്തമയങ്ങളും വളരെ വ്യക്തമായി കാണാമെന്നതുകൊണ്ടുതന്നെ ഈ പാലത്തിൽ നിന്നു കാഴ്ചകൾ കാണാൻ ധാരാളം സഞ്ചാരികളെത്താറുണ്ട്.
    പൊതു, സ്വകാര്യ മേഖല സംയുക്തമായാണ് പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്. രണ്ടുപതിറ്റാണ്ടിലധികം നിർമാണം നടന്ന വിദ്യാസാഗർ സേതുവിന്‌ ചെലവായത് അക്കാലത്തെ ഏറ്റവും ഭീമമായ തുകയാണ്, 388 കോടി രൂപ. ഇന്ത്യയിലെ പ്രധാന നഗരങ്ങളെയെല്ലാം ബന്ധിപ്പിക്കുന്ന ദേശീയപാതയ്ക്ക് സമീപമാണ് പാലം സ്ഥിതി ചെയ്യുന്നത്. സൈക്കിൾ സവാരിക്കാർക്ക് സൗജന്യ യാത്ര അനുവദിക്കപ്പെട്ടിട്ടുള്ള ടോൾപാലം എന്ന പ്രത്യേകതയും വിദ്യാസാഗർ സേതുവിനുണ്ട്.

    ద్వారా News60 ML | 6209 ఎంతమంది చూసారు

  • Know about Golden Globe Race

    ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട ഇന്ത്യന്‍ നാവികന്‍ അഭിലാഷ് ടോമിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു;
    എന്താണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ്? എന്ത്കൊണ്ടാണ് അഭിലാഷ് ടോമി ദിവസങ്ങളോളം അകപ്പെട്ട് പോയത് .ഒരിടത്തും നിര്‍ത്താതെ, ഒറ്റയ്ക്ക് പായ്‌വഞ്ചിയില്‍ ലോകം കറങ്ങി പുറപ്പെട്ടിടത്ത് തിരിച്ചെത്തുക. ഇതാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് . ആധുനിക സംവിധാനങ്ങള്‍ ഒന്നും ഉപയോഗിക്കാതെ 50 വര്‍ഷം മുമ്പത്തെ സമുദ്ര പര്യവേക്ഷണ സമ്പ്രദായങ്ങള്‍ മാത്രം ഉപയോഗിച്ച് വേണം യാത്ര. പേന ഡിജിറ്റല്‍ ക്യാമറ, ഫോണ്‍ തുടങ്ങിയവ ഉള്‍പ്പെടെ ഒന്നും കൈവശം വയ്ക്കാന്‍ ആവില്ലാത്തതിനാല്‍ ബന്ധുക്കളോടും സുഹൃത്തുക്കളോടുമൊന്നും ബന്ധപ്പെടാനാകില്ല.വെബ് ട്രാക്കിങ്ങിനായി ഒരു സാറ്റലൈറ്റ് ട്രാക്കിങ് സിസ്റ്റം, ഷോര്‍ട്ട് ടെക്സ്റ്റ് പേജിങ് യൂണിറ്റ്, രണ്ട് സാറ്റലൈറ്റ് ഫോണ്‍, ജി.പി.എസ് ചാര്‍ട്ട്‌പ്ലോട്ടര്‍ എന്നിവയാണ് റേസിങ്ങിനെത്തുന്ന നാവികര്‍ക്ക് നല്‍കുക. ജി.പി.എസോ സാറ്റലൈറ്റ് ഫോണോ ഉപയോഗിച്ച് പുറത്തുനിന്ന് സഹായം തേടാന്‍ പാടില്ല. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള സന്ദര്‍ഭത്തില്‍ മാത്രമേ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിക്കാവൂ. കടലില്‍ 8000 മൈല്‍ പായ്‌വഞ്ചി ഓടിച്ചും ഏതെങ്കിലും തരത്തിലുള്ള ഒരു ബോട്ടില്‍ ഒറ്റക്ക് 2000 മൈല്‍ യാത്ര ചെയ്തും പരിചയമുള്ളവര്‍ക്കും മാത്രമാണ് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക.ബ്രിട്ടീഷുകാരന്‍ സര്‍ റോബിന്‍ നോക്‌സ് ജോണ്‍സ്റ്റണ്‍ 1968-ല്‍ ഒറ്റയ്ക്ക് നടത്തിയ സമുദ്ര പ്രയാണത്തിന്റെ ഓര്‍മയ്ക്കാണ് ജി.ജി.ആര്‍. നടത്തുന്നത്. കനായ കമാന്‍ഡര്‍ ദിലീപ് ദോണ്ഡെയുടെ നേതൃത്വത്തില്‍ ഗോവയിലെ അക്വാറിസ് ഷിപ്യാര്‍ഡിലായിരുന്നു വഞ്ചിയുടെ നിര്‍മാണം.

    ద్వారా News60 ML | 6983 ఎంతమంది చూసారు

  • Often a Golden Spark

    ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ് മഞ്ഞ വര്‍ണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ മരം


    ശിശിരത്തില്‍ സ്വര്‍ണഇലകള്‍ പൊഴിക്കുന്ന ഒറ്റമരം. ചൈനയിലെ ഗു ഗുന്യായിന്‍ ബുദ്ധ ക്ഷേത്രത്തിന് സമീപത്താണ് മഞ്ഞ വര്‍ണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ മരം

    ബുദ്ധ ക്ഷേത്രത്തിനു ചുറ്റും സ്വര്‍ണ ഇലകള്‍ ചിതറി കിടക്കുന്നു. ക്ഷേത്രപരിസരത്തും മേല്‍ക്കൂരയ്ക്കുമെല്ലാം സ്വര്‍ണ നിറം മാത്രം. മനോഹരമായ ഈ കാഴ്ചകാണാന്‍ നവംബര്‍ അവസാനത്തോടു കൂടി നിരവധി സഞ്ചാരികളാണ് ഇവിടേയ്ക്ക് എത്തുന്നത്.1400 വര്‍ഷം പഴക്കമുള്ള ജിങ്കോ വിഭാഗത്തിലുള്ള ഒറ്റമരത്തിനെ ജീവിക്കുന്ന ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്
    സോങ്ഗാന്‍ മലനിരകളിലാണ് ക്ഷേത്രവും മരവുമുള്ളത്. ഇവിടുത്തെ കാലാവസ്ഥയാണ് ഇത്ര വര്‍ഷമായിട്ടും മരത്തെ നശിക്കാതെ കാത്തുസൂക്ഷിക്കുന്നത്.നിലത്തു വീഴുന്ന ഇലകള്‍ നീക്കം ചെയ്യാറില്ല. പ്രദേശത്തെ ടൂറിസത്തിനും മരം നല്‍കുന്ന സംഭാവന വലുതാണെന്നാണ് സര്‍ക്കാര്‍ അധികൃതര്‍
    പറയുന്നു.

    പ്രകൃതിയിലെ ഒരു പ്രതിഭാസവും മരത്തിന്റെ ജീവനെ പ്രതികൂലമായി ബാധിച്ചിട്ടില്ല. വര്‍ഷം കഴിയുംതോറും മരത്തിന്റെ ആരോഗ്യം വര്‍ധിക്കുന്നതായും വിദഗ്ധര്‍ പറയുന്നു. പ്രകൃതിയുടെ അത്ഭുതമെന്നു വേണമെങ്കില്‍ മരത്തിനെ വിളിക്കാം എന്നാണ് സസ്യശാസ്ത്രജ്ഞര്‍ പറയുന്നത്.സഞ്ചാരികള്‍ക്ക് മരത്തിന് അടുത്തേക്ക് പോകാന്‍ കഴിയില്ല.ഒരു നിശ്ചിത ദൂരത്തില്‍ വേലി കെട്ടി തിരിച്ചിരിക്കുകയാണ്. മരത്തിന്റെ ചില്ലകള്‍ ഒടിക്കുന്നതും ഇലകള്‍ പറിച്ചെടുക്കുന്നതും ഒഴിവാക്കാനാണ് വേലി കെട്ടിതിരിച്ചിരിക്കുന്നത്. വര്‍ഷങ്ങളുടെ ആയുസ്സുണ്ട് ജിങ്കോ മരങ്ങള്‍ക്ക്. എന്നാല്‍ 1400 വര്‍ഷം മരം കേടു കൂടാതെ വളരുന്നത് അത്ഭുതമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

    ద్వారా News60 ML | 6779 ఎంతమంది చూసారు

  • 100 pairs of twins live Alabat Island

    ഫിലിപ്പീന്‍സിലെ ആല്‍ബാദ് ദ്വീപിലേക്ക് ചെന്നാല്‍ ഒരു കൗതുക കാഴ്ച കാണാം. ഈ കൊച്ചു ദ്വീപില്‍ ജനിച്ചു വീഴുന്നവരില്‍ അധികവും ഇരട്ടക്കുട്ടികളാണ്.100 ജോടിയിലധികം ഇരട്ടക്കുട്ടികളാണ് ഈ ദ്വീപിലുള്ളത്. മൂന്നിലൊന്ന് വീടുകളില്‍ ഇത്തരത്തില്‍ ഇരട്ടകളുണ്ട്. നാല് മാസം പ്രായമുള്ള ജിയാനും ജോണുമാണ് ദ്വീപിലെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ടകള്‍. 80 വയസ്സുള്ള യുഡോസിയ മെറാസും അന്റോണിയ മെറാസുമാണ് പ്രായം കൂടിയ ഇരട്ടകള്‍. ദ്വീപില്‍ അധികവും ഇരട്ടകള്‍ ജനിക്കുന്നത് ഡോക്ടര്‍മാരെയും ശാസ്ത്രജ്ഞരെയും ചിന്താക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.ജനിതകപരമായുള്ള പ്രശ്നങ്ങളാണ് ഇത്തരത്തില്‍ ഇരട്ട ക്കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നാണ് ചിലര്‍ പറയുന്നത്. തിരിച്ചറിയാന്‍ സാധിക്കാത്ത 78 ജോഡി ഇരട്ടകളും തിരിച്ചറിയാന്‍ സാധിക്കുന്ന 22 ജോഡി ഇരട്ടകളുമാണ് ഇവിടുള്ളത്. ഒരേ തരത്തിലുള്ള വസ്ത്രങ്ങളാണ് കുട്ടിക്കാലം മുതല്‍ ഇരട്ടകള്‍ ധരിക്കുക. ദ്വീപിന് പുറത്തു നിന്നെത്തുന്നവര്‍ക്ക് ഇവരെ തമ്മില്‍ മനസിലാക്കാന്‍ സാധിക്കില്ല.തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തില്‍ സാദൃശ്യമുള്ള ഇരട്ടകളായിട്ടുള്ളവര്‍ക്ക് പല പ്രശ്നങ്ങളും നേരിടേണ്ടതായി വന്നിട്ടുണ്ട്.. ഇതിനെ സംബന്ധിച്ചുള്ള പഠനത്തിലാണ് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും.

    ద్వారా News60 ML | 10442 ఎంతమంది చూసారు

  • AbuDhabi selects safe city

    ഭൂമിയിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി തെരഞ്ഞെടുത്തു

    ന്യൂമ്പിയോ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലോകത്തെ നഗരങ്ങളുടെ പട്ടികയിലാണ് ഏറ്റവും സുരക്ഷയുള്ള നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടത്.മൊത്തം 338 നഗരങ്ങളുടെ പട്ടികയാണ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ചത്. കുറഞ്ഞ കുറ്റകൃത്യങ്ങൾക്ക് പുറമെ ജീവിതച്ചെലവ്, മലിനീകരണം, യാത്രാചെലവ്, ജീവിതനിലവാരം തുടങ്ങിയ കാര്യങ്ങളും സൂചികയിൽ പരിഗണിച്ചു.

    അബൂദബി മുൻനിരയിൽ ഇടം പിടിച്ചപ്പോൾ ദുബൈ 11ാം സ്ഥാനം നേടി. തുടർച്ചയായ രണ്ടാം വർഷമാണ് അബൂദബി ഇൗ അംഗീകാരം നേടുന്നത്.

    ദോഹ, ഒസാക, സിംഗപ്പൂർ, ബേസൽ, ക്യുബെക് സിറ്റി, ടോക്യോ, ബേൺ, മ്യൂണിച്ച്, ഇർവിൻ സി.എ എന്നിവയാണ് അബൂദബിക്ക് പിന്നിൽ യഥാക്രമം സുരക്ഷിതത്വം രേഖപ്പെടുത്തിയ ഒമ്പത് നഗരങ്ങൾ.
    ഇന്ത്യൻ നഗരങ്ങളായ മംഗലുരുവിന് മുപ്പതാം സ്ഥാനമുണ്ട്. കൊച്ചിക്ക് 86ാം സ്ഥാനം ലഭിച്ചു. ഹോണ്ടുറാസിലെ സാൻ പെഡ്രോ സുലയാണ് പട്ടികയിൽ ഏറ്റവും പിറകിൽ. ജൊഹാനസ്ബർഗ്, ഡർബൻ, ഫോർട്ടലേസ, കറാകസ് എന്നിവയാണ് ഏറ്റവും അവസാന അഞ്ചിലുള്ള മറ്റു രാജ്യങ്ങൾ.

    ద్వారా News60 ML | 28524 ఎంతమంది చూసారు

  • The Beauty of Taiwan

    ഫിലിപ്പിന്‍സിനും ജപ്പാനും ചൈനയ്ക്കുമിടയിലായി സൗത്ത് ചൈനാ - ഈസ്റ്റ് ചൈനാ കടലിലാണ് തായ്‍വാന്‍റെ സ്ഥാനം. തായ്‍വാന്‍റെ തലസ്ഥാനമായ തായ്പേയില്‍ നിന്നും 180 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാൽ തായ്‍വാനിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലമായ തായ്ച്ചുങിലേക്ക് എത്തിച്ചേരാം. വര്‍ഷം 75 ലക്ഷം സഞ്ചാരികളാണ് തായ്ച്ചുങ് കാണാനെത്തുന്നത്.തായ്‍വാന്‍റെ സംസ്കാരിക തലസ്ഥാനം കൂടിയാണ് തായ്ച്ചുങ്. തായ്‍വാന്‍ ഫൈന്‍ ആ‍ര്‍ട്ട്സ് മ്യൂസിയം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നാണ്. ഷോക്കേസ് പെയ്ന്‍റിങ്ങുകള്‍, അപൂര്‍വ്വ ശില്‍പ്പങ്ങള്‍, തായ്വാനീസ് കലാസൃഷ്ടികളുടെ അത്ഭുതങ്ങള്‍ എന്നിവ സഞ്ചാരികളെ ഏറെ ആകർഷിക്കുന്നവയാണ്. ഒക്ടോബര്‍ മാസത്തിലെ ജാസ് ഫെസ്റ്റിവല്‍, റെയ്ബോ വില്ലേജ് എന്നിവ തായ്ച്ചുങിന്‍റെ അത്ഭുത കാഴ്ച്ചകളാണ്.

    23 ഡിഗ്രി സെല്‍ഷ്യസാണ് തായ്ച്ചുങ്ങിലെ ശരാശരി താപനില.

    തായ്ച്ചുങിന്‍റെ മലനിരകളില്‍ നിന്നിറങ്ങി വരുന്ന തണുത്തകാറ്റ് ഈ പ്രദേശത്തെ തണുപ്പ് പുതപ്പിക്കുന്നു . തായ്ച്ചുങ് നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഗോമി ചതുപ്പ് പ്രദേശത്ത് എത്താം. ഇതിനടുത്തായാണ് ടാജിയ നദി. നദിക്ക് സമീപത്തുകൂടി ജലജീവികളെയും പക്ഷി വൈവിധ്യത്തെയും കണ്ടുനടക്കുക അവിസ്മരണീയമായ കാഴ്ച്ചകളിലൊന്നാണ്. ഫോട്ടോഗ്രാഫേഴ്സിന്‍റെ പറുദീസയാണ് ടാജിയ നദിതീരങ്ങള്‍.

    ద్వారా News60 ML | 28906 ఎంతమంది చూసారు

  • Snake Island in Brazil

    ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പാമ്പ് ദ്വീപുകളുണ്ടെങ്കിലും, നൂറ്റിപ്പത്ത് ഏക്കറോളം പടർന്നു കിടക്കുന്ന ബ്രസീലിലെ ഈ ദ്വീപ് സാഹസികരായ സഞ്ചാരികളുടെ ഇടയില്‍ ഏറെ പ്രശസ്‍തമാണ്. വിഷമുള്ളതും ഇല്ലാത്തതും നീളം കൂടിയും കുറഞ്ഞതുമായ ആയിരക്കണക്കിനു പാമ്പുകള്‍ മാത്രം തിങ്ങിനിറഞ്ഞ ഒരിടം. അതാണ് ബ്രസീലിലെ ഈ പാമ്പു ദ്വീപ്. ലോകത്തെ ഏറ്റവും കൂടുതൽ വിഷമുള്ള ബോത്രോപ്‌സ് എന്ന ഇനത്തിൽ പെട്ട പാമ്പുകളാണ് ഈ ദ്വീപ് അടക്കിഭരിക്കുന്നത്. ഏതാണ്ട് നാലായിരം ഇനത്തിലധികം പാമ്പുകൾ ഈ കാട്ടിലുണ്ടെന്നാണ് ഗവേഷകർ പറയുന്നത് .

    വനവും പാറക്കൂട്ടങ്ങളും പുല്‍മേടുകളുമൊക്കെ നിറഞ്ഞ ഈ പ്രദേശത്ത്‌ പണ്ട് ആൾതാമസമുണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

    ഇപ്പോഴും ഇവിടെ പ്രവർത്തിക്കുന്ന ലൈറ്റ് ഹൌസ് ഒരുകാലത്ത് മനുഷ്യവാസത്തിന്‍റെ തെളിവുകളാണ്. ബ്രസീലിയൻ നേവിയുടെ കീഴിലാണ് ഈ ലൈറ്റ് ഹൗസ് ഇപ്പോഴുള്ളത്. എന്നാല്‍ കടക്കൊള്ളക്കാരുടെ ആക്രമണത്തെ തുടര്‍ന്നാണ് ദ്വീപ് ഒറ്റപ്പെട്ടതെന്നും കഥകളുണ്ട്. ഈ പാമ്പുകഥ തട്ടിപ്പാണെന്നും കടൽകൊള്ളക്കാരുടെ കോടികളുടെ നിധി ഒളിപ്പിക്കപ്പെട്ട സ്ഥലമാണ് ഈ ദ്വീപെന്നും വാദിക്കുന്നവരുമുണ്ട്.എന്തായാലും ലോകസഞ്ചാര ഭൂപടത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് ഈ ദ്വീപിനെ. അത് ഒരിക്കലും കടന്നു ചെല്ലാനാവാത്ത പ്രദേശമായിട്ടാണെന്നു മാത്രം.ഇങ്ങനൊയൊക്കെ ആണെങ്കിലും അങ്ങോട്ടൊരു യാത്ര പോകാമെന്നു ആരും കരുതണ്ട.സ്നേക്ക് ദ്വീപിലേക്കു സഞ്ചാരികളെ വിലക്കിയിരിക്കുകയാണ് ബ്രസീലിയൻ സർക്കാർ. നേവിക്കും പാമ്പു ഗവേഷകര്‍ക്കും മാത്രമാണ് ഇവിടെത്തേക്ക് പ്രവേശനം.

    ద్వారా News60 ML | 28907 ఎంతమంది చూసారు

  • Bodhi tribes Ethyopia

    എത്തിയോപ്പിയയിലെ ഒരു ഗോത്ര വർഗമാണ് ബോദി. ഇവിടുത്തെ സ്ത്രീകൾക്ക് ഇഷ്ടം നല്ല തടിയന്മാരായ ആണുങ്ങളെയാണ്.പൊണ്ണത്തടിന്നു പറഞ്ഞാൽ നല്ല കുടവയറന്മാരെ.അപ്പോൾ അവിടുത്തെ സ്ത്രീകളെ ആകർഷിക്കുവാൻ വേണ്ടി മത്സരം തന്നെ നടത്താറുണ്ട്. വണ്ണം കൂട്ടാനുള്ള മത്സരം .എല്ലാ കുടുംബത്തിനും വിവാഹം കഴിക്കാത്ത ഒരു യുവാവിനെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ. മല്സരത്തിന്റെ ഭാഗമായി കുറെ ദിനങ്ങൾ ഒരു കുടിലിലാണ് ആണുങ്ങൾ കഴിയുക. പാലും രക്സ്തവും മാത്രമാണ് ഇവർക്കുള്ള ഭക്ഷണം. എല്ലാ ദിവസവും രാവിലെ സ്ത്രീക പശുവിന്റെ പാലും രക്സ്തവുമായി കുടിലിൽ എത്തും. അതും കുടിച്ചു അനങ്ങാതെ അവിടെ ഇരിക്കുക എന്നതാണ് മല്സരം.ഏറ്റവും വലിയ കുടവയറിനെ സ്ത്രീകക്കു കൂടുതൽ ഇഷ്ടമാകും.പശുക്കളെ ആരാധിക്കുന്നവര്‍ കൂടിയാണ് ബോധി വർഗക്കാർ.മത്സരത്തിനായുള്ള രക്തത്തിനു വേണ്ടി അവർ ഒരിക്കയുംപശുക്കളെ കൊള്ളില്ല. പകരം അവയുടെ ഞരമ്പുകളിൽ മുറിവ് ഉണ്ടാക്കി രക്തം ശേഖരിക്കുകയും പിന്നെ ആ മുറിവ് ഉണ്ടാക്കുകയും ചെയ്യും. പാരമ്പര്യങ്ങൾ തനിമയോടെ നിലനിർത്താൻ ആഗ്രഹിക്കുന്നവർ ആണ് ഗോത്ര വർഗക്കാർ. ബോധി ഗോത്രത്തിന്റെ ഈ മത്സരം നടത്തുക എല്ലാ ജൂൺ മാസത്തിലുമാണ്.അത്കൊണ്ട് തന്നെ കുടവയർ ഇവിടെ പ്രശ്നമുള്ളവർ അടുത്ത ജൂൺ ഇത് എത്തിയോപ്പിയയിലേക്ക് വിട്ടോ .

    ద్వారా News60 ML | 10795 ఎంతమంది చూసారు

  • The number of people decrease in seeking employment for abroad

    വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെഎണ്ണത്തില്‍ കുറവ്
    മൂന്ന് ലക്ഷത്തോളം പേരുടെ കുറവാണ് ഉണ്ടായിട്ടുള്ളത്

    കേരളത്തില്‍ നിന്നും വിദേശത്തേക്ക് ജോലി തേടി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് സര്‍വ്വേ ഫലം.
    സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയ സര്‍വേയിലാണ് സംസ്ഥാനത്തു നിന്നും വിദേശത്തേയ്ക്ക് ജോലി ആവശ്യങ്ങള്‍ക്കായി പോകുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടെന്ന് കണ്ടെത്തിയത്. ഈ കുറവ് ഗള്‍ഫ് നാടുകളിലെ ശമ്പളക്കുറവാണ് കാരണമെന്നും സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് വിലയിരുത്തി.ഇത് കൂടാതെ 19നും 25നും ഇടയില്‍ പ്രായമുള്ളവരുടെ ജനസംഖ്യയില്‍ വന്ന കുറവും ഇവിടങ്ങളില്‍ ജോലി തേടുന്നവരുടെ എണ്ണത്തെ ബാധിച്ചിട്ടുണ്ട്.നിലവില്‍ മൂന്ന് ലക്ഷത്തോളം കുറവാണ് ഉണ്ടായിട്ടുള്ളത്. 2013ലെ അപേക്ഷിച്ച് പത്തിലൊന്ന് കുറവാണിത് .1998ലാണ് ആദ്യമായി സെന്റര്‍ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രവാസികളെ സംബന്ധിച്ച സര്‍വേ നടത്തിയത്. എട്ടാമത്തെ സര്‍വേ ഫലമാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇത് സംബന്ധിച്ച വിവരം മാധ്യമങ്ങളുമായി പങ്കുവെച്ചത് കേരള മൈഗ്രേഷന്‍ സര്‍വേയുടെ കോര്‍ഡിനേറ്റര്‍ ഇരുദയരാജനാണ്.

    ద్వారా News60 ML | 14228 ఎంతమంది చూసారు

  • oldest hotel in world

    ലോകത്തിലെ ഏറ്റവും പഴയ ഹോട്ടല്‍ ഏതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അത്തരമൊരു ഹോട്ടല്‍ ജപ്പാനിലുണ്ട് .ലോകത്തിലെ തന്നെ ഏറ്റവും പഴയ ഹോട്ടലാണ് ജപ്പാനിലെ നിഷിയാമ ഒന്‍സെന്‍ കിയുന്‍കന്‍. എ.ഡി 705-ലാണ് ഈ റിസോര്‍ട്ട് ബിസിനസ് ആരംഭിച്ചത്. ഏറ്റവും പഴയ ഹോട്ടല്‍ എന്ന ഖ്യാതിയില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഈ ഹോട്ടല്‍ ഇടം പിടിച്ചിട്ടുണ്ട്. നിരവധി പ്രമുഖരാണ് ഇവിടെ ദിവസവും എത്തുന്നത്. റിസോര്‍ട്ടിന്റെ സമീപത്തു കൂടി ഒഴുകുന്ന ചൂട് നീരുറവയാണ് ആളുകളെ ഇവിടേക്ക് പ്രധാനമായും ആകര്‍ഷിക്കുന്നത്

    ద్వారా News60 ML | 15195 ఎంతమంది చూసారు

ప్రత్యేకమైనవి వీడియోలు

  • ECI Press Briefing

    Press briefing of Election Commission of India on completion of 2nd Phase of #LokSabhaElection2019 and State Legislative Assemblies elections.

    #PollingDay #DeskKaMahaTyohaar #NoVoterToBeLeftBehind

    Watch ECI Press Briefing With HD Quality

    ద్వారా Election Commission of India | 434030 ఎంతమంది చూసారు

  • Launch of Gujarat Election Campaign in Ahmedabad

    Launch of Gujarat Election Campaign in Ahmedabad.

    #CongressNuKaamBoleChe

    Declaration:
    This video is an intellectual property belonging to the Indian National Congress. Please seek prior permission before using any part of this video in any form.


    For more videos, subscribe to Congress Party channel: https://www.youtube.com/user/indiacongress


    Follow Indian National Congress!

    Follow the Indian National Congress on
    Facebook: https://www.facebook.com/IndianNationalCongress
    Twitter:https://twitter.com/INCIndia
    Instagram: https://www.instagram.com/incindia/
    YouTube: https://www.youtube.com/user/indiacongress

    Follow Rahul Gandhi on

    YouTube: https://www.youtube.com/c/rahulgandhi/
    Facebook: https://www.facebook.com/rahulgandhi/
    Twitter: https://twitter.com/rahulgandhi/
    Instagram: https://www.instagram.com/rahulgandhi/

    Launch of Gujarat Election Campaign in Ahmedabad

    ద్వారా Indian National Congress | 172223 ఎంతమంది చూసారు

  • Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    Subscribe Now - http://bit.ly/2ofH4S4 Stay Updated! ????


    • Facebook - http://facebook.com/BJP4India
    • Twitter - http://twitter.com/BJP4India
    • Instagram - http://instagram.com/bjp4india
    • Linkedin- https://www.linkedin.com/company/bharatiya-janata-party/

    Press Conference by Union Minister of Jal Shakti Shri Gajendra Singh Shekhawat at BJP HQ.

    ద్వారా Bharatiya Janata Party Delhi | 76030 ఎంతమంది చూసారు

  • Biolage Deep Treatment Pack Review| Hair Care for dry, frizzy, damaged, colored hair, split ends.

    Everything about hair care using at home affordable hair treatments for dry, damaged, frizzy hair and color treated hair with hair pack at home is discussed in this video using the Biolage Deep Treatment hair packs/ hair masks. Hair care with DIY deep treatment hair packs by Biolage helped me get soft, smooth, silky hair. They also have hair masks to tame fly-aways, get rid of split-ends and to treat colored hair which are infused with hair foods and hair caring ingredients which I've explained and shared in detail in this video. I’ve shared with you a demo and my review of the Biolage Deep Treatment Pack for hair as well.

    These hair mask treatments help to get deep moisture treatment for natural and colored hair and frizzy or damaged hair as well. You can now take care of damaged hair at home with the following Biolage deep treatment hair masks in India at https://bit.ly/3vrgR28.

    I used the Biolage Ultra Hydrasource Deep Treatment Pack which has Aloe and Spirulina which is a hair mask for dry hair to get moisturised, soft, smooth, manageable and hydrated hair from deep within.

    I’ve also shared with you, a hair treatment for color treated hair at home by using the Biolage ColorLast Deep Hair Treatment Pack for colored hair which has amazing hair care ingredients like Apricot Seeds and Orchid to take care of color treated hair.

    And, a hair mask for Frizzy hair which is the Biolage SmoothProof Deep Treatment Pack which has Camelia and Castor Oil in it, helps to tame fly-aways and frizzy hair. You can now get yourself a hair spa for frizzy and damaged hair at home for just Rs.350 and get a sleep hair look at home.

    I hope that you found this hair care video useful. Let me know how you liked the difference in my hair after using these DIY hair masks.

    Thank you Biolage for giving me an amazing opportunity to collaborate with you and take care of my hair at home!

    #DeepTreatmentPack #BiolageIndia @biolage

    ద్వారా Neha Desai | 353234 ఎంతమంది చూసారు

  • CII Celebrates India@75 - India's IT Journey@75

    #DYK India is the largest #Software exporter in the world? As India completes #75yearsofIndependence, let's look at the country's IT journey over the last 75yrs.
    #IndiaAt75 #HarGharTiranga #AmritMahotsav #CIICelebratesIndiaat75

    CII Celebrates India@75 - India's IT Journey@75

    ద్వారా CII | 233749 ఎంతమంది చూసారు

  • Monsoon | Shimla | Damage

    The southwest monsoon has wreaked havoc as soon as it entered Himachal Pradesh. This time, compared to last year, the first rain of the monsoon has caused heavy damage in many places in Shimla. Heavy rains have brought a lot of debris on the road in Malyana, Chamiyana, Bhattakufar, Mini Kuftdhar and Shurala and other places in the city. Many vehicles parked on the roadside have been buried under the debris. Landslides have caused damage at many places. Vehicles have been damaged by the debris of the under-construction four-lane in Shurala.
    ..............................
    #Monsoon #Shimla #Damage #Malyana #havoc #vehicles
    ..................................................
    News Theme by Kevin MacLeod is licensed under a Creative Commons Attribution 4.0 license. https://creativecommons.org/licenses/by/4.0/

    Artist: http://incompetech.com/
    ...............
    Official website: https://himachalabhiabhi.com/

    Download Himachal Abhi Abhi Mobile app.... http://tiny.cc/yvph6y

    Download Himachal Abhi Abhi iphone app.... https://apple.co/2sURZ8a

    Subscribe To Our Channel: .... https://bit.ly/2Rk944x

    Like us on Facebook page... https://www.facebook.com/himachalabhiabhilive

    Follow us on Twitter ..... https://twitter.com/himachal_abhi

    Follow us on Instagram... https://www.instagram.com/himachalabhiabhi/

    Monsoon | Shimla | Damage

    ద్వారా Himachal Abhi Abhi | 9714 ఎంతమంది చూసారు

  • 20अक्टूबर से 21जनवरी तक में मंगलदेव अपने नीच राशि कर्क में मेष वृषभ मिथुन राशि पर क्या पड़ेगा प्रभाव

    #mangalgochar #mangalrashiparivartan #astrology #mangalkarashiprivartan #mangal #kark #mangalgochar #mangalgocharoctober #gochar #transitanalysis #octobertransit #bestastrologer #monthlyhoroscope #mangalrashiparivartan2024 #mangalgochar #mangalkarashiparivartan20october #mangalkarkrashime #mangalgocharincancer #marstransitincancer2024 #cancermarstransit #mangalkacancerrashimegochar #marstransit #cancer #mars #marstransitcancer #transits #karkrashi#planettransit #transit2024 #octobertransit2024 #mangalrashiparivartanoctober2024 #मंगलराशिपरिवर्तन2024 #mangalkakarkrashimegochar #mangalgocharparivartan #सरकारीनौकरीकेयोग #20october2024 #20octobermangalrashiparivartan #mangalkarkrashimein #marstransitincanceroctober2024 #rashiparivartan #octoberrashiparivartan #karkrashimemangalkeparinam #BestAstrologer #VedicAstrologer #Daatimaharaj #DGM #aajkarashifalhindi #india #shanidham #ChangeYourLife #shanidhamasola #Daatimaharajshanidham #GurumantraWithDaatiMaharaj #Gurumantra #राशिफल #Gurumantratoday




    Like * Comment * Share - Don't forget to LIKE the video and write your COMMENT's
    Subscribe Us: https://goo.gl/yMVLMR
    Like & Follow :- https://www.facebook.com/ShreeShanidham/
    Like & Follow :- https://www.instagram.com/shreeshanidham/
    Like & Follow :- https://twitter.com/ShanidhamTrust
    Visit :- https://www.shanidham.org/
    Visit :- http://daati.com/
    Visit :- https://bit.ly/3pk24Uz
    App Download :- https://play.google.com/store/apps/details?id=shanidham.hm.shanidham

    20अक्टूबर से 21जनवरी तक में मंगलदेव अपने नीच राशि कर्क में मेष वृषभ मिथुन राशि पर क्या पड़ेगा प्रभाव

    ద్వారా Daati Maharaj | 751 ఎంతమంది చూసారు

  • Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.

    Is this the 'Reverse Swinging Away'?

    Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.

    Send us your cricketing videos to videoscrictracker@gmail.com and get featured in our CricTracker social handles.
    .
    .
    .
    .
    #Cricket #CricTracker #BallTampering #Australia #RohitSharma #India #Pakistan #IndianCricket

    Ex-PAK captain Inzamam accuses India, Rohit delivers a Sherlock-worthy explanation.

    ద్వారా CricTracker | 10353 ఎంతమంది చూసారు